കിഴക്കമ്പലം: ഒരേ സമയം എല്‍.ഡി.എഫിലും യു.ഡി.എഫിലും മത്സരിച്ച് കിഴക്കമ്പലം പഞ്ചായത്തിലെ കുമ്മനോട് വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥി അമ്മിണി രാഘവൻ.
ഇരുമുന്നണിയും പിന്തുണയ്ക്കുന്നത് അമ്മിണിയെയാണ്. അമ്മിണിക്കുവേണ്ടി പ്രത്യേക ബോര്‍ഡുകള്‍ സ്ഥാപിച്ച് പ്രചാരണവും ആരംഭിച്ചു.കിഴക്കമ്പലത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഇത്തരത്തില്‍ ഒരു നീക്കമെന്നാണ് ഇരുമുന്നണിയുടെയും വാദം.
കുട ചിഹ്നത്തിൽ മത്സരിക്കുന്ന അമ്മിണിയെ വോട്ട് ചെയ്ത് വിജയിപ്പിക്കാൻ അഭ്യർത്ഥിച്ച് പതിച്ച പോസ്റ്ററുകളും ബോർഡുകളും കൗതുകകരമാണ്.
ഒരു ബോര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി എന്നാണെങ്കില്‍ മറ്റേ ബോര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എന്നാണ് വിശേഷണം.
ട്വന്റി 20യുടെ പി.ഡി. ശ്രീഷയും എന്‍.ഡി.എയുടെ അഞ്ജു രാജീവുമാണ് എതിര് സ്ഥാനാര്‍ഥികൾ
തങ്ങളുടേതാണ് സ്ഥാനാര്‍ഥിയെന്നും പിന്തുണ സംബന്ധിച്ച് ഒരു നീക്കുപോക്കും ഉണ്ടായിട്ടില്ലെന്നും എൽ ഡി എഫ് പറയുന്നു. എന്നാൽ പ്രാദേശിക നീക്കുപോക്കുകളുടെ അടിസ്ഥാനത്തിലാണ് പിന്തുണയെന്നാണ് യു.ഡി.എഫിൻ്റെ വാദം



