റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂയോര്‍ക്ക്: കൊവിഡ് വികസിപ്പിക്കലില്‍ റെക്കോഡ് പുരോഗതിയാണ് ലോകത്തെ വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ നടത്തിയതെന്ന് നിര്‍ദിഷ്ട യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. കോവിഡ് -19 നെതിരെ ഡിസംബര്‍ അവസാനമോ ജനുവരി ആദ്യമോ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കാനുള്ള ശ്രമത്തിലാണ് യുഎസ്. രാജ്യം മുഴുവന്‍ രോഗപ്രതിരോധ കുത്തിവയ്പ് ലഭിക്കുന്നതിനായി അമേരിക്ക ഒരു വിതരണ പദ്ധതി ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.അമേരിക്കയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏകോപനമില്ലാത്തതിനെതിരെ നേരത്തെ ബൈഡന്‍ രംഗത്തുവന്നിരുന്നു. തെരഞ്ഞെടുപ്പ് തോല്‍വി അംഗീകരിക്കാതെ അധികാര കൈമാറ്റം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വൈകിപ്പിച്ചാല്‍ രാജ്യത്ത് കൂടുതല്‍ പേര്‍ രോഗം വന്ന് മരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, അമേരിക്കയിലെ നാല് സംസ്ഥാനങ്ങളില്‍ പ്രതിരോധ വാക്സിന്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ക്ക് ആഗോള മരുന്നുനിര്‍മാണ കമ്പനിയായ ഫൈസര്‍ തുടക്കം കുറിച്ചിട്ടുണ്ട്. ടെക്സാസ്, ന്യൂമെക്സിക്കോ, ടെന്നസി, റോഡ് ഐലന്‍ഡ് എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് വാക്സിന്‍ വിതരണത്തിന് കമ്പനി തുടക്കം കുറിച്ചിരിക്കുന്നത്. രാജ്യത്ത് പത്ത് കോടി ഡോസ് വാക്സിന്‍ വിതരണം ചെയ്യുന്നതിനാണ് അമേരിക്കന്‍ സര്‍ക്കാരുമായി ഫൈസര്‍ കരാറിലെത്തിയിരിക്കുന്നത്. പരീക്ഷണത്തില്‍ ഫൈസര്‍ വാക്സിന്‍ 90 ശതമാനം കാര്യക്ഷമമാണെന്ന റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച പുറത്തുവന്നിരുന്നു. എന്നാല്‍ വാക്സിന്‍ മൈനസ് 70 ഡിഗ്രി താപനിലയില്‍ സൂക്ഷിക്കണമെന്നതാണ് ആരോഗ്യ വിദഗ്ധര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *