റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡര്‍ബന്‍: മഹാത്മാ ഗാന്ധിയുടെ പേരക്കുട്ടിയുടെ മകന്‍ കോവിഡ് ബാധിച്ച് മരിച്ചു. ഗാന്ധിജിയുടെ മകന്‍ മണിലാല്‍ ഗാന്ധിയുടെ പേരമകനാണ് മരിച്ചത്. സതീഷ് സീത-ശശികാന്ത് ദുപേലിയ ദമ്പതികളുടെ മകനായ സതീഷ് ദുപേലിയ ആണ് മരിച്ചത്. 66 വയസായിരുന്നു.

ദക്ഷിണാഫ്രിക്കയില്‍ സാമൂഹിക പ്രവര്‍ത്തകനായിരുന്നു സതീഷ് ദുപേലിയ. ദക്ഷിണാഫ്രിക്കയില്‍ ഗാന്ധിജി നടത്തിയ കാര്യങ്ങളുടെ തുടര്‍ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തി വരികയായിരുന്നു അദ്ദേഹം.

കോവിഡ് ബാധിച്ചതിനെ തുടര്‍ന്നുണ്ടായ ശ്വാസകോശ അണുബാധയും ഹൃദയാഘാതവുമാണ് മരണ കാരണമെന്ന് കുടുംബം മാധ്യമങ്ങളെ അറിയിച്ചു.

ഉമ ദുപേലിയ, കീര്‍ത്തി മേനോന്‍ എന്നിവരാണ് സഹോദരങ്ങള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *