റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ നിര്‍മ്മിത പ്രാദേശിക കോവിഡ് -19 വാക്‌സിനുകള്‍ ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ അന്തിമ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. 2021 ജൂലൈയില്‍ 200-250 ദശലക്ഷം ഇന്ത്യക്കാരെ പ്രതിരോധ കുത്തിവെയ്പ് നല്‍കാനാണ് കേന്ദ്രത്തിന്റെ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാരത് ബയോടെക്, ഐസിഎംആര്‍ എന്നിവ ഈ മാസം കോവാക്‌സിന്റെ മൂന്നാം ഘട്ട മനുഷ്യ പരീക്ഷണങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്.

അതേസമയം, ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 37,975 കൊവിഡ് രോഗികള്‍. 480 പേരുടെ മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗ ബാധിതരാകുന്നവരുടെ എണ്ണം 91,77,841 ആയി. 1,34,218 രോഗികളാണ് ഇതുവരെ കൊവിഡിന് കീഴടങ്ങിയത്. കഴിഞ്ഞ ദിവസം 42,314 രോഗികളുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ രോഗമുക്തരുടെ എണ്ണം 86,04,900 കവിഞ്ഞു. നിലവില്‍ 4,38,667 രോഗികളാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *