റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

63 കാരനായ പാസ്റ്റര്‍ക്കെതിരെ ആക്രമണം നടത്തിയ സംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു

November 22, 2020 - 11:55 am

തിരുവനന്തപുരം: 63 കാരനായ വൃദ്ധനെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ രണ്ടുപേര്‍ പോലീസ് പിടിയിലായി. വിഴിഞ്ഞം കരയടിവിള കൈതവിളാകം വീട്ടില്‍ ഷെഫിന്‍ (23), വെങ്ങാനൂര്‍ കൈതവിളാകം ആരതി ഭവനില്‍ ജഗന്‍ എന്ന് വിളിക്കുന്ന അഖിരാജ്(22) എന്നിവരെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്.

2020 നവംബര്‍ 17നായിരുന്നു കേസിനാസ്പദമായ സംഭവം . കോട്ടപ്പുറം സ്വദേശിയായ പാസ്റ്റര്‍ ജാക്‌സനെയാണ് 8 അംഗ സംഘം ഹെല്‍മറ്റും തടിക്കഷണങ്ങളും ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചത്.തലയ്ക്കും കണ്ണിനും സാരമായി പരിക്കേറ്റ പാസ്റ്റര്‍ ചികിത്സയിലാണ്. സ്ഥലത്തെ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്തതിനായിരുന്നു ആക്രമണം. ആക്രമണത്തിനുശേഷം പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു.

വിഴിഞ്ഞം എസ്എച്ച്ഒ പ്രവീണ്‍, എസ്. ഐ സജി, സിപിഒ മാരായ കൃഷ്ണകുമാര്‍,അജികുമാര്‍, എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിനും അറസറ്റിനും നേതത്വം നല്‍കിയത്.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. മുറ്റുപ്രതികള്‍ക്കായുളള അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയതായി പോലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *