റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മില്‍മ പാലിന്റെ അനുകരണങ്ങളില്‍ ആളുകള്‍ വഞ്ചിതരാകുന്നതായി ആക്ഷേപം

November 22, 2020 - 7:11 am

ആലപ്പുഴ: മില്‍മയുടേതെന്ന് തോന്നിപ്പിക്കും വിധമുളള കവറില്‍ പാല്‍ നിറച്ച് വിപണിയിലെത്തിക്കുന്നതിനാല്‍ ജനങ്ങള്‍ വഞ്ചികരാവുന്നതായി ആക്ഷേപം. കവറിലെ അക്ഷരങ്ങളുടെ ആകൃതി, നിറം .വില എന്നിവ സമാനമാക്കിയാണ് ഈ തെറ്റിധരിപ്പിക്കല്‍ നടത്തുന്നത്. ഇത്തരം കമ്പനികള്‍ക്കെതിരെ മില്‍മ നിയമ നടപടികളും ബോധവല്‍ക്കരണവും നത്തുന്നുണ്ടെങ്കിലും വ്യാജ കമ്പനികള്‍ വിപണിയില്‍ നിന്നും പിന്‍മാറിയിട്ടില്ല.

മില്‍മ നല്‍കുന്ന 4 ശതമാനത്തിന്റെ ഇരട്ടി കമ്മീഷന്‍ നല്‍കുന്നതിനാല്‍ വ്യാപാരികള്‍ക്കും വ്യാജപാലിനോടാണ് താല്‍പ്പര്യം. ഒരു ലിറ്റര്‍ പാലിന് മില്‍മയടക്കം എല്ലാ കമ്പനികളും വാങ്ങുന്നത് 46 രൂപയാണ്. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ ജില്ലകളില്‍ പ്രതിദിനം 4.5ലക്ഷം ലിറ്റര്‍ പാലാണ് ആവശ്യം. അതില്‍ 3.8 ലക്ഷം ലിറ്റര്‍ ക്ഷീര സഹകരണ സംഘങ്ങള്‍ വഴി മില്‍മ ശേഖരിക്കുന്നു. മലബാറില്‍ നിന്ന 40,000ലിറ്ററും കര്‍ണ്ണാടകയില്‍ നിന്ന 30,000 ലിറ്ററും വാങ്ങിയാണ് ഈ ജില്ലകളിലെ ആവശ്യം മില്‍മ നിറവേറ്റുന്നത്.

വിറ്റുവരവിന്റെ 80 ശതമാനം തുകയും വിവിധ സബ്‌സിഡികളായി മില്‍മ കര്‍ഷകര്‍ക്ക് നല്‍കുന്നുണ്ട് .അതുകൊണ്ടുതന്നെ കേരളത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒരുലക്ഷം ലിറ്റര്‍ പാല്‍ ഉദ്പ്പാദനം വര്‍ദ്ധിച്ചു. മില്‍മ ഉദ്പ്പന്നങ്ങളുടെ വിപണനം കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ കീഴിലുളള പാഴ്‌സല്‍ രജിസ്ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് . ഇതേ മാതൃകയില്‍ ഉത്പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത് ശിക്ഷാര്‍ഹമാണ്

മില്‍മയുടേതെന്ന് തോന്നിപ്പിക്കുംവിധമുളള കവര്‍ പാല്‍ വിപണിയിെലത്തിക്കുന്നത് മില്‍മയുടെ പാല്‍ വില്‍പ്പനെയെ ചെറിയ തോതില്‍ ബാധിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ നവംബറിനെ അപേക്ഷിച്ച മൂന്ന് ശതമാനം പാല്‍ വില്‍പ്പന വര്‍ദ്ധിച്ചിട്ടുളളതായി മില്‍മ അവകാശപ്പെടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *