കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായ യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെ റാഷിദ് ഖമീസ് അലിയെ യുഎഇ വിദേശമന്ത്രാലയം പുറത്താക്കി. നേരത്തെ അറ്റാഷെയുടെ നയതന്ത്ര പരിരക്ഷ പിൻവലിച്ചിരുന്നു .
തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാഗേജിലൂടെ കടത്തിയ സ്വർണം കസ്റ്റംസ് പിടികൂടിയപ്പോൾ സ്വര്‍ണമടങ്ങിയ ബാഗേജ് വിട്ടുകിട്ടാന്‍ അറ്റാഷെ ഇടപെട്ടതായി ആരോപണമുയര്‍ന്നിരുന്നു
കേസിൽ യു എ ഇ അറ്റാഷെയെ ഇന്ത്യയ്ക്ക് കൈമാറില്ല. എന്നാൽ കേസുമായി ബന്ധപ്പെട്ടു യുഎഇ ഉദ്യോഗസ്ഥര്‍ക്കു ചോദ്യംചെയ്യാന്‍ അവസരം നല്‍കും. കോണ്‍സുലര്‍ ജനറലിനെതിരെയും അന്വേഷണം നടത്താൻ അനുവാദമുണ്ട് .

