കോഴിക്കോട്: ജില്ലയിൽ കൊവിഡ് രോഗികൾ കൂടുന്നത് ആശങ്ക ഉയർത്തുന്നു. വെള്ളിയാഴ്ച 763 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെങ്കിൽ ശനിയാഴ്ച 971 ആയി ഉയർന്നു.
വിദേശത്ത് നിന്നെത്തിയ രണ്ടുപേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നുളള 19 പേർക്കും രോഗം സ്ഥിരീകരിച്ചു. 19 പേരുടെ ഉറവിടം വ്യക്തമല്ല. 931 പേർ സമ്പർക്കത്തിലൂടെയാണ് രോഗികളായത്. 8 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു. 7315 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. 9179 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. 125 കോഴിക്കോട് സ്വദേശികൾ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.

