റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാഷിംഗ്ടൺ: ജോ ബൈഡൻ അമേരിക്കയുടെ പുതിയ പ്രസിഡൻ്റാകാൻ പോകുന്നു എന്ന വാർത്ത സി എൻ എൻ അവതാരകൻ വായിച്ചത് കണ്ഠമിടറിയും കണ്ണീർ വാർത്തുകൊണ്ടും. സി എൻ എൻ വാർത്താ അവതാരകൻ വാൻ ജോൺസ് ആണ് വാർത്താ അവതരണത്തിനിടെ ക്യാമറയ്ക്കു മുന്നിൽ സന്തോഷത്താൽ വിങ്ങിപ്പൊട്ടിയത്.

‘ ഞങ്ങളെ പോലുള്ളവർക്ക് സമാധാനം ലഭിക്കുകയെന്നത് വലിയൊരു കാര്യമാണ് ,ഈ ജനവിധി രാജ്യത്ത് ഏറെ സഹിച്ചവര്‍ക്കുള്ള ഉത്തരമാണ്. ‘എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ല’ എന്നത് ഒരു ജോര്‍ജ് ഫ്‌ളോയിഡിന്റെ മാത്രം വാക്കുകളായിരുന്നില്ല. ഇതുപോലെ സ്വതന്ത്രമായി ശ്വാസമെടുക്കാന്‍ കഴിയാത്ത നിരവധി പേരാണ് ഇവിടെയുള്ളത് ‘ കണ്ണീർ തുടച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *