അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

പതിമൂന്നാമത് ‘അർബൻ മൊബിലിറ്റി ഇന്ത്യ കോൺഫറൻസ്’, കേന്ദ്രമന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി ഉദ്ഘാടനം ചെയ്യും.

November 3, 2020 - 11:05 pm

ന്യൂ ഡൽഹി: കേന്ദ്ര ഭവന നഗര കാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന പതിമൂന്നാമത്, മൊബിലിറ്റി ഇന്ത്യാ കോൺഫറൻസ് ഈ മാസം ഒമ്പതിന് നടക്കും.ഓൺലൈൻ ആയി വീഡിയോ കോൺഫ്രൻസ് /വെബിനാർ  രൂപത്തിലാണ് ഒരു ദിവസം നീളുന്ന കോൺഫ്രൻസ് സംഘടിപ്പിച്ചിരിക്കുന്നത്.  ‘നഗര ഗതാഗത മേഖലയിലെ ഉയർന്നുവരുന്ന പ്രവണതകൾ’ എന്നതാണ് ഈ വർഷത്തെ കോൺഫറൻസിന്റെ  ചർച്ചാവിഷയം.  കോവിഡ് 19 മഹാമാരി ഉയർത്തിയ വെല്ലുവിളികളെ നേരിടുന്നതിനും, യാത്രക്കാർക്ക് താങ്ങാനാവുന്ന ചെലവിൽ സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുന്നതിനും ദേശീയ- അന്തർദേശീയ തലങ്ങളിൽ സ്വീകരിച്ച നവീനഗതാഗത മാതൃകകളാണ് പ്രധാനമായും യോഗത്തിൽ ചർച്ച ചെയ്യുന്നത്.

 കേന്ദ്ര നഗര കാര്യ മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി ഉദ്ഘാടന പ്രസംഗം നടത്തും.ഗേൽ  ആർകിടെക്ട് സ്ഥാപകനും മുതിർന്ന  ഉപദേഷ്ടാവും ആയ  പ്രൊഫസർ ജാൻഗേൽ മുഖ്യപ്രഭാഷണം നടത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *