നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ തന്റെ ഇടപെടൽ ഉണ്ടായതായി എം. ശിവശങ്കർ സമ്മതിച്ചെന്ന് ഇഡി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ തന്റെ ഇടപെടൽ ഉണ്ടായിരുന്നതായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ സമ്മതിച്ചുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളും നിയന്ത്രിച്ചു. ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ ഉപയോഗിച്ചാണ് ഇടപെടലുകൾ നടത്തിയത്. കൂടാതെ സ്വർണക്കടത്തിനും ശിവശങ്കര്‍ ഒത്താശ ചെയ്തു. കള്ളപ്പണം കൈപ്പറ്റിയോ എന്നും സംശയമുണ്ട്. ബിനാമി ഇടപാടുകൾ നടത്തിയതായും കുറ്റം ചുമത്തിയിട്ടുണ്ട്.

ശിവശങ്കറിനെ 30-10-2020 വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും. ബുധനാഴ്ച
രാവിലെ 10.55ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ നിന്നു ശിവശങ്കറെ കസ്റ്റഡിയിലെടുത്തു. ഉച്ചയ്ക്കു ശേഷം കൊച്ചിയിലെത്തിച്ച ശിവശങ്കറെ ഇഡിയും കസ്റ്റംസും ആറു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം രാത്രി 10.15ഓടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →