വിവാദ നിയമനം, ഡല്‍ഹി സര്‍വ്വകലാശാലാ വൈസ്ചാന്‍സലര്‍ സസ്‌പെന്‍ഷനില്‍

ന്യൂ ഡല്‍ഹി: വിവാദ നിയമനവുമായി ബന്ധപ്പെട്ട് ഡല്‍ഹി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ യോഗേഷ് ത്യാഗിയെ അന്വേഷണ വിധേയമായി സസ്‌പെന്‍റ് ചെയ്തു. കഴിഞ്ഞ ആഴ്ചയില്‍ നടന്ന രണ്ട് വിവാദ നിയമനങ്ങളുമായി ബന്ധപ്പെട്ടാണ് സസ്‌പെന്‍ഷന്‍.

2020 ഒക്ടോബര്‍ 27 ചൊവ്വാഴ്ച രാത്രിയൊടെയാണ് വിസിക്കെതിരെ അന്വേഷണത്തിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുമതി നല്‍കിയത്.അന്വേഷണം കഴിയുന്നതുവരെ വിസിയെ സസ്‌പെന്‍റ് ചെയ്തതായി രജിസ്ട്രാര്‍ക്ക് നല്‍കിയ കത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പറയുന്നു.

വൈസ് ചാന്‍സലറുടെ ചുമതലകള്‍ പ്രൊഫസര്‍ പിസി ജോഷിക്ക് കൈമാറി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →