റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വയനാട് ജില്ലയില്‍ 24.10.2020 ശനിയാഴ്ച 79 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

October 25, 2020 - 1:25 pm

വയനാട്: ജില്ലയില്‍ ശനിയാഴ്ച (24.10.20) 79 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 126 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ 75 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6341 ആയി. 5331 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയി ലിരിക്കെ 41 പേര്‍ മരണപ്പെട്ടു. നിലവില്‍ 969 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 383 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 

രോഗം സ്ഥിരീകരിച്ചവര്‍ 

തവിഞ്ഞാല്‍ സ്വദേശികളായ 13 പേര്‍, തരിയോട് 10 , മാനന്തവാടി 8,  പൂതാടി 7 , മേപ്പാടി, ബത്തേരി 6  പേര്‍ വീതം, മുട്ടില്‍ 5 , പടിഞ്ഞാറത്തറ 4,  എടവക കല്‍പ്പറ്റ, നൂല്‍പ്പുഴ 3  വീതം, കണിയാമ്പറ്റ 2, മൂപ്പൈനാട്, പനമരം, തിരുനെല്ലി, വെള്ളമുണ്ട, വൈത്തിരി സ്വദേശികളായ  ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ  രോഗബാധിതരായത്. പശ്ചിമബംഗാളില്‍ നിന്ന് വന്ന 3 വേങ്ങപ്പള്ളി സ്വദേശികളും തമിഴ്‌നാട്ടില്‍ നിന്ന് വന്ന മേപ്പാടി സ്വദേശിയ്ക്കും രോഗം സ്ഥിരീകരിച്ചു.

രോഗമുക്തി നേടിയവര്‍ :

മുട്ടില്‍ സ്വദേശികള്‍ 10 പേര്‍, പനമരം  9 , എടവക, ബത്തേരി, തവിഞ്ഞാല്‍, മേപ്പാടി 5 പേര്‍ വീതം, വെള്ളമുണ്ട, അമ്പലവയല്‍,  പുല്‍പള്ളി, തിരുനെല്ലി 3  പേര്‍ വീതം, മാനന്തവാടി, നൂല്‍പ്പുഴ, പൂതാടി  2 പേര്‍ വീതം   മൂപ്പൈനാട്,  കല്‍പ്പറ്റ, പൊഴുതന, നെന്മേനി സ്വദേശികളായ ഓരോരുത്തരും 2 കോഴിക്കോട് സ്വദേശികളും തമിഴ്‌നാട്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഓരോരുത്തരും വൈത്തിരി ഓറിയന്റല്‍ സി എഫ് എല്‍ ടി സി യില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന 8 പേരും കണിയാമ്പറ്റ സി എഫ് എല്‍ ടി സി യില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന  17 പേരും വീടുകളില്‍ നിരീക്ഷണത്തി ലായിരുന്ന 36 പേരുമാണ് രോഗമു ക്തരായത്.  

 440 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ശനിയാഴ്ച (24.10.2020) പുതുതായി നിരീക്ഷണത്തിലായത് 440 പേരാണ്. 503 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തി ലുള്ളത് 5903  പേര്‍. ഇന്ന് വന്ന 64 പേര്‍ ഉള്‍പ്പെടെ 672  പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1330 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 126381 സാമ്പിളുകളില്‍ 123825 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 117484 നെഗറ്റീവും 6341 പോസിറ്റീവുമാണ്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8787/covid-19-daily-updates-Wayanad-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *