പത്തനംതിട്ട ജില്ലയിൽ വെള്ളിയാഴ്ച (23/10/2020) 195 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട : ജില്ലയിൽ വെള്ളിയാഴ്ച (23/10/2020) 195 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ചവരിൽ നാലു പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും 20 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 171 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 17 പേരുണ്ട്.

ഇതുവരെ ആകെ 13229 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 10162 പേര്‍ സമ്പർക്കം മൂലം രോഗികളായവരാണ്. ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോർട്ട് ചെയ്തു. ഐത്തല സ്വദേശിനി (84), പുല്ലാട് സ്വദേശിനി (24), ഇലന്തൂർ സ്വദേശി എന്നിവരാണ് മരിച്ചത്. ജില്ലയില്‍ ഇതുവരെ 75 പേർ മരണമടഞ്ഞു. ആകെ രോഗമുക്തരായവരുടെ എണ്ണം 10844 ആണ്. ജില്ലക്കാരായ 2305 പേർ ചികിത്സയിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →