ജനീവ: കൊവിഡ് വാക്‌സിന്‍ വിതരണത്തിനായി 2020 അവസാനത്തോടെ 52 കോടി സിറിഞ്ചുകള്‍ ശേഖരിക്കാന്‍ ഒരുങ്ങി യുണിസെഫ്. ഭാവിയില്‍ കൊറോണ വൈറസ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ ഇത് ഉപയോഗിക്കും. ഉപയോഗിച്ച സിറിഞ്ചുകള്‍ക്കായി 50 ലക്ഷം സുരക്ഷാ ബോക്‌സുകളും വാങ്ങും. മീസില്‍സ്, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങള്‍ക്കെതിരായ മറ്റ് പ്രതിരോധ കുത്തിവയ്പ്പുകള്‍ക്കായി യുണിസെഫ് വാങ്ങുന്നത് 620 ദശലക്ഷത്തിന് മുകളില്‍ സിറിഞ്ചുകളായിരുന്നു.
അത്തരത്തില്‍ തന്നെ കൊവിഡ് വാക്‌സിനുള്ള സിറിഞ്ചുകളും വാങ്ങി സൂക്ഷിക്കാനാണ് യുണിസെഫിന്റെ പദ്ധതി. നിലവില്‍ 42 കൊവിഡ് വാക്‌സിനുകളാണ് മനുഷ്യരില്‍ പരീക്ഷിച്ച് കൊണ്ടിരിക്കുന്നത്.അതില്‍ 10 എണ്ണം അവസാന ഘട്ടങ്ങളില്‍ എത്തി. ഈ സാഹചര്യത്തിലാണ് നടപടിയെന്നും സംഘടന വ്യക്തമാക്കി.



