മഴക്കെടുതി: തെലങ്കാനയില്‍ 50 മരണം

ഹൈദരാബാദ്: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തിന്റെ ഫലമായി തെലങ്കാനയുടെ വിവിധ ഭാഗങ്ങളില്‍ പെയ്ത കനത്ത മഴയില്‍ 50 പേര്‍ മരിച്ചു. കനത്ത മഴ ഹൈദരാബാദിലും പ്രാന്തപ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടാക്കിയതിനെത്തുടര്‍ന്ന് റോഡ് ഗതാഗതം തടസപ്പെട്ടിരുന്നു. ഹൈദരാബാദില്‍ മഴക്കെടുതിയില്‍ 19 പേര്‍ മരിക്കുകയും നാലുപേരെ കാണാതാകുകയും ചെയ്തു. തെലങ്കാനയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. തെലങ്കാനയില്‍ വന്‍തോതില്‍ കൃഷിനാശം റിപ്പോര്‍ട്ട് ചെയ്തു. ആന്ധ്രാപ്രദേശില്‍ ഇതുവരെ 11 പേര്‍ മരിച്ചു

കരസേനയും ദേശീയ ദുരന്തനിവാരണ സേനയും ദുരിതബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തന പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നു. ഹൈദരാബാദില്‍ മതില്‍ തകര്‍ന്നും വെള്ളത്തില്‍ മുങ്ങിയും വൈദ്യുതാഘാതമേറ്റും നിരവധി പേരാണ് മരിച്ചത്. കുട്ടികളെ ഉള്‍പ്പെടെ ഒഴുക്കില്‍ കാണാതാകുകയും ചെയ്തു. കോത്തഗുഡെമിനും പോച്ചാംപള്ളിക്കും ഇടയില്‍ കവിഞ്ഞൊഴുകുന്ന പുഴയില്‍ കുടുങ്ങിക്കിടന്ന ടിഎസ്ആര്‍ടിസി ബസിലെ യാത്രക്കാരായ രണ്ട് സ്ത്രീകള്‍ ഒഴുകി പോകുകയും മുപ്പതിലധികം യാത്രക്കാരെ അധികൃതര്‍ രക്ഷപ്പെടുത്തുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →