റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശ്ശൂർ ജില്ലയിൽ 07-10-2020, ബുധനാഴ്ച 948 പേർക്ക് കോവിഡ്. 946 പേർക്ക് സമ്പർക്കം വഴി. ഒമ്പത് പേരുടെ ഉറവിടം വ്യക്തമല്ല

October 7, 2020 - 9:28 pm

തൃശ്ശൂർ : തൃശ്ശൂർ ജില്ലയിൽ 07-10-2020, ബുധനാഴ്ച 948 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 946 പേരുടെയും രോഗബാധ സമ്പർക്കം വഴിയാണ്. ഇതിൽ ഒമ്പത് പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്ന് വന്ന ഒരാൾക്കും ഇതര സംസ്ഥാനത്തിൽ നിന്നു വന്ന ഒരാൾക്കും 13 ആരോഗ്യ പ്രവർത്തകർക്കും 18 ഫ്രണ്ട്ലൈൻ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 18768 കോവിഡ് ബാധിതരിൽ 10199 പേർ രോഗവിമുക്തനായി.

സംസ്ഥാനത്ത് ബുധനാഴ്ച 10,606 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കാസർകോട് 432, കണ്ണൂർ 602, വയനാട് 138, കോഴിക്കോട് 1576, മലപ്പുറം 1350, പാലക്കാട് 650, തൃശ്ശൂർ 948, എറണാകുളം 1201, ഇടുക്കി 120, കോട്ടയം 490, ആലപ്പുഴ 672, പത്തനംതിട്ട 393, കൊല്ലം 852, തിരുവനന്തപുരം 1182 എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ലതിരിച്ചുള്ള കണക്ക്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *