മരടിൽ തീർന്നില്ല , നിയമ ലംഘനങ്ങൾക്കെതിരെ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടി വ്യക്തമാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: മരട് കേസിലെ കോടതി അലക്ഷ്യ ഹർജിയിൽ മറുപടി നൽകാൻ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നാല് ആഴ്ചത്തെ സമയം നൽകി. മേജർ രവി നൽകിയ കോടതി അലക്ഷ്യ ഹർജിയിലാണ് സർക്കാരിന് കോടതി നോട്ടീസ് നൽകിയത്. നാലാഴ്ചയ്ക്കകം ചീഫ് സെക്രട്ടറി മറുപടി നൽകണം.

തീരദേശ പരിപാലന നിയമം ലംഘിച്ച് സംസ്ഥാനത്ത് നിർമിച്ച കെട്ടിടങ്ങളെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും നൽകാൻ കോടതി നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാത്തതിനെതിരെയും സംസ്ഥാന സർക്കാർ കോടതി അലക്ഷ്യ നടപടി നേരിടുന്നുണ്ട്.

ജയിൻ ഹൗസിംഗിൻ്റെ സ്വത്തുക്കളുടെ മൂല്യനിർണയം നടത്താൻ സുപ്രീം കോടതി അനുമതി നൽകുകയും ചെയ്തിട്ടുണ്ട്. സ്വത്തുക്കൾ വിറ്റ് നഷ്ടപരിഹാരം നൽകാൻ വിടണമെന്ന അപേക്ഷയിലാണ് കോടതിയുടെ നിർദേശം. മരടിലേതിനു സമാനമായ നിരവധി നിയമ ലംഘനങ്ങൾ സംസ്ഥാനത്ത് ഉണ്ടെന്നും അവയ്ക്കെതിരെ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നും ഉള്ള ആക്ഷേപം ശക്തമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →