റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: കാലഹരണപ്പെട്ട ഘടനകളുമായി യുഎന്‍ ആത്മവിശ്വാസ പ്രതിസന്ധി നേരിടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎന്‍ ന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് പൊതുസഭയുടെ ഉന്നതതല യോഗത്തില്‍ വീഡിയോ സന്ദേശം വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമഗ്ര പരിഷ്‌കാരങ്ങളില്ലാതെ സംഘടന ആത്മവിശ്വാസ പ്രതിസന്ധി നേരിടുകയാണ്. ഇന്നത്തെ വെല്ലുവിളികളെ കാലഹരണപ്പെട്ട ഘടനകളുമായി നേരിടാന്‍ കഴിയില്ല. അതിനാല്‍ യുഎന്‍ ന്റെ യഥാര്‍ത്ഥ ദൗത്യം വിവിധ മേഖലകളില്‍ അപൂര്‍ണ്ണമായി തുടരുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

പരസ്പരബന്ധിതമായ ഇന്നത്തെ ലോകത്തിന്, യാഥാര്‍ത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന, എല്ലാ പങ്കാളികള്‍ക്കും ഊര്‍ജ്ജം പകരുന്നതും സമകാലിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതും മനുഷ്യക്ഷേമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായ ഒരു പരിഷ്‌കരിച്ച ബഹുരാഷ്ട്രവാദം ഞങ്ങള്‍ക്ക് ആവശ്യമാണ്. അത് ഇപ്പോള്‍ യുഎന്നില്‍ നിന്ന് ലഭിക്കുന്നില്ല. അതിനാല്‍ സംഘടന ആത്മ പരിശോധന നടത്തണമെന്നും മോദി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *