റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാസര്‍ഗോഡ് മികവിന്റെ നിറവില്‍ മടിക്കൈ; വികസനരേഖ റവന്യൂ മന്ത്രി പ്രകാശനം ചെയ്തു

September 20, 2020 - 1:35 pm

കാസര്‍ഗോഡ് :മടിക്കൈ പഞ്ചായത്തിന്റെ വികസന രേഖ ‘മികവിന്റെ നിറവില്‍ മടിക്കൈ’ റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പ്രകാശനം ചെയ്തു. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം പഞ്ചായത്ത് ഭരണ സമിതി നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ നേര്‍ സാക്ഷ്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ഭവിയിലെ വികസന സ്വപ്നങ്ങള്‍ പങ്ക് വെക്കുന്നതിനുമായി പഞ്ചായത്ത് ഭരണസമിതി പുറത്തിറക്കിയ വികസന രേഖയാണ് ‘മികവിന്റെ നിറവില്‍ മടിക്കൈ’.  

  വികസന രേഖ പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും എത്തിച്ചു നല്‍കും. കോവിഡ് ചട്ടങ്ങള്‍ പാലിച്ച് മേക്കാട്ട് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് സി പ്രഭാകരന്‍ അധ്യക്ഷനായി, പഞ്ചായത്ത് സെക്രട്ടറി ശശീധരന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ശശീന്ദ്രന്‍ മടിക്കൈ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പ്രമീള സ്വാഗതം പറഞ്ഞു. പരിപാടിയില്‍ ഐ.എ.എസ് പരീക്ഷയില്‍ റാങ്ക് നേടിയ ഷഹീന്‍, കേരള സംഗീത അക്കാദമി അവാര്‍ഡ് നേടിയ  ഉണ്ണികൃഷ്ണന്‍ മടിക്കൈ, ഫോക്കുലോര്‍ അക്കാദമി അവാര്‍ഡ് നേടിയ ഗോപാലകൃഷ്ണ പണിക്കര്‍, ഒഴുക്കില്‍പ്പെട്ട കുട്ടിയെ രക്ഷിച്ച പ്രണവ്, കിണറില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തിയ ബിജു, വിനോദ് ആമ്പിലേരി, എന്‍ ബിജു എന്നിവരെ അനുമോദിച്ചു.

പഞ്ചായത്ത് തലത്തില്‍ മുമ്പെങ്ങുമില്ലാത്ത തരത്തില്‍  വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു- റവന്യു മന്ത്രി

കേന്ദ്ര സംസ്ഥാന പദ്ധതികളും പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളുമെല്ലാം മറ്റ് ഏത് കാലത്തേക്കാളുമേറെ മെച്ചപ്പെട്ട രീതിയില്‍ പ്രാവര്‍ത്തികമാക്കിയ കാലമാണിതെന്ന്  മന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ പഞ്ചായത്ത് തലത്തില്‍ മുമ്പെങ്ങുമില്ലാത്ത തരത്തില്‍  വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതികള്‍ ഗ്രാമീണ തലത്തിലും  പകര്‍ത്താന്‍ മടിക്കൈ പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7990/Madikkai-grama-panchayath-vikasana-rekha.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *