ന്യൂഡല്‍ഹി: മുന്‍ റോ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) മേധാവി അനില്‍ ധസ്മാനയെ നാഷണല്‍ ടെക്നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ തലവനായി നിയമിച്ചു. ജിയോസ്പേഷ്യല്‍ ഇന്റലിജന്‍സ്, സാറ്റലൈറ്റ് ഇമേജറി എന്നിവയുടെ ചുമതലയാണ് അദ്ദേഹം വഹിക്കുക.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള നിയമന കമ്മിറ്റിയാണ് ഇതു സംബന്ധിച്ച തീരുമാനത്തില്‍ ഒപ്പുവച്ചത്. മുന്‍ ഐബി മേധാവി സതീഷ് ഝായായിരുന്നു ഇതുവരെ ഈ സ്ഥാനത്തുണ്ടായിരുന്നത്. അദ്ദേഹം വ്യാഴാഴ്ച സ്ഥാനമൊഴിഞ്ഞു. 1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ധസ്മാന 2019 ഫെബ്രുവരിയില്‍ ബാലകോട്ട് വ്യോമാക്രമണത്തിന്റെ മുഖ്യ ആസൂത്രകനുമായിരുന്നു.

