റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ലോക്സഭയില്‍ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ കര്‍ഷകരെ ഇടനിലക്കാരുടെ പിടിയില്‍ നിന്ന് മോചിപ്പിക്കുമെന്നും മറ്റ് പ്രതിബന്ധങ്ങളെ മറികടക്കാന്‍ ഇത് സഹായിക്കുമെന്നും അമിത് ഷാ. ബില്ല് പാസാക്കിയതില്‍ മോദിയെ അഭിനന്ദിച്ച് ഇട്ട ട്വിറ്റര്‍ പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മോദി സര്‍ക്കാരിന്റെ ചരിത്രപരവും പ്രധാനപ്പെട്ടതുമായ കാര്‍ഷിക പരിഷ്‌കാരങ്ങള്‍ കര്‍ഷകരെ സ്വയം ആശ്രിതരാക്കുമെന്നും ഈ ബില്ലുകള്‍ പാസാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറിനും ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.കഠിനാധ്വാനികളായ കര്‍ഷകര്‍ രാജ്യത്തിന്റെ അഭിമാനമാണെന്നും കര്‍ഷകരുടെ ശാക്തീകരണത്തിനായി രാവും പകലും പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഉണ്ടെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.

കാര്‍ഷിക ഉല്‍പാദന വാണിജ്യ ബില്ലും പ്രൈസ് അഷ്വറന്‍സ് ഫാം സര്‍വീസസ് ബില്ലിന്റെ കര്‍ഷക ബില്ലും ലോക്സഭ കഴിഞ്ഞ ദിവസം പാസാക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *