ചണ്ഡീഗഢ്: പ്രതിരോധ രഹസ്യങ്ങള്‍ പാകിസ്ഥാന് കൈമാറിയ മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസ് ജീവനക്കാരന് അറസ്റ്റില്‍. ഹരിയാനയിലെ റെവരിയില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. ലഖ്നൗവിലെ മിലിട്ടറി ഇന്റലിജന്‍സ് വിഭാഗവും ഹരിയാനയിലെ എസ്ടിഎഫും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. പാകിസ്ഥാന് മിലിട്ടറി ഇന്റലിജന്‍സ് ഇയാളെ ഫെയ്സ്ബുക്ക് വഴി ഹണി ട്രാപ്പില്‍ കുടുക്കി വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നു എന്ന് അന്വേഷണത്തില്‍ വ്യക്തമായി.
കഴിഞ്ഞ രണ്ടര വര്‍ഷമായി ഇന്ത്യയുടെ സൈനിക രഹസ്യങ്ങള്‍ ഇയാള്‍ കൈമാറുന്നുണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. പ്രത്യുപകാരമായി പല തവണയായി ഇയാള്‍ പണം കൈപ്പറ്റിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇയാളുടെ ഫോണും മറ്റു രേഖകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൃത്യമായ അന്വേഷണം നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

