റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശൂരിൽ ബിജെപി മാർച്ചിനിടെ സംഘർഷം. ബി.ഗോപാലകൃഷ്ണന് പരിക്ക്

September 12, 2020 - 5:46 pm

കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് ബി.ജെ പി നടത്തിയ പ്രതിഷേധ മാർച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന് പരിക്കേറ്റു. തൃശൂരില്‍ പൊലീസ് കമ്മിഷണറുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെയാണ് ബി. ഗോപാലകൃഷ്ണന് പരിക്കേറ്റത്.

കണ്ണിലേക്ക് കല്ല് തെറ്റിച്ചുകൊണ്ടാണ് പരിക്കേറ്റത്. പോലീസ് മൂന്നു തവണ ലാത്തിച്ചാർജ്ജ് ലാത്തി വീശുകയും കണ്ണീർവാതകവും ഗ്രനേഡും ഉപയോഗിക്കുകയും ചെയ്തു. യുവമോർച്ച മാർച്ചിനെതിരെ പോലീസ് അഞ്ചുതവണ ജലപീരങ്കി പ്രയോഗിച്ചു. 6 യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് പരിക്കേറ്റു ഒരാളെ അറസ്റ്റ് ചെയ്ത് നീക്കി.

ശകതമായ മഴ വകവെയ്ക്കാതെ കനത്ത പ്രതിഷേധമാണ് പ്രതിപക്ഷ സംഘടനകള്‍ ഉയര്‍ത്തിയത്. തിരുവനന്തപുരം ,കോട്ടയം, കോഴിക്കോട്, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിവിധ യുവജന സംഘടനകൾ നടത്തിയ മാര്‍ച്ച് സംഘർഷത്തിൽ കലാശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *