ഡാലസ്: വീട്ടിൽ ഉറക്കെ സംസാരിച്ച് അലോസരമുണ്ടാക്കിയ ഭാര്യയേയും രണ്ടു മക്കളെയും യുവാവ് വെടിവെച്ചു കൊന്നു. തനിക്ക് തലവേദന ഉണ്ടാക്കി എന്ന് ആരോപിച്ചാണ് ഇയാൾ ഭാര്യയേയും പതിമൂന്നും, പതിനാറും വയസുള്ള രണ്ടു ആണ്മക്കളെയും വെടിവെച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ ജെയിംസ് വെബ് (57) എന്നയാളെ ഡാലസ് പോലീസ് അറസ്റ്റ് ചെയതു.പെട്ടന്നുണ്ടായ പ്രകോപനമാണ് കാരണമെന്ന് ഡെപ്യൂട്ടി പോലീസ് ചീഫ് റമിറസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഡാലസ് ബിഗ്ടൗണ്‍ ജോണ്‍ വെസ്റ്റിലെ അപ്പാര്‍ട്ട്മെന്റില്‍ ഓഗസ്റ്റ് 31 ന് രാവിലെ പത്തിനായിരുന്നു സംഭവം. മക്കളും ഭാര്യയും തമ്മില്‍ ഉച്ചത്തില്‍ സംസാരിക്കുന്നത് തനിക്ക് തലവേദന ഉണ്ടാക്കുന്നുവെന്ന് പറഞ്ഞ് ഭാര്യയുമായി വഴക്കിട്ടു. ഇതിന് ശേഷമാണ് ഹാന്‍ഡ് ഗണ്‍ ഉപയോഗിച്ച് രണ്ടു തവണ ഭാര്യ വിക്ടോറിയ ബണ്ടണിനു (35) നേരെ വെടിയുതിര്‍ത്തത്. തുടര്‍ന്ന് രണ്ട് ആണ്മക്കളെയും ഇയാള്‍ വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് ഡെപ്യൂട്ടി ചീഫ് പറഞ്ഞു. വീട്ടില്‍ നിന്നും വെടിവെക്കുന്നതിനുപയോഗിച്ച ഹാന്‍ഡ് ഗണ്‍ കണ്ടെടുത്തു. സംഭവത്തിന് ഒരു മണിക്കൂറിനുശേഷം ചെയ്തുപോയ കൃത്യത്തില്‍ പശ്ചാത്തപിക്കുന്നതായും 911 ൽ വിളിച്ച് അറിയിക്കുകയുമായിരുന്നു. പോലീസ് എത്തിയതോടെ കുറ്റസമ്മതം നടത്തിയ ജെയിംസിനെ അറസ്റ്റ് ചെയ്ത് ഡാലസ് കൗണ്ടി ജയിലിലടച്ച ഇയാള്‍ക്കെതിരെ കാപിറ്റല്‍ മര്‍ഡറിന് കേസെടുത്തു.
കൊല്ലപ്പെട്ട വിക്ടോറിയയെക്കുറിച്ചും മക്കളെക്കുറിച്ചും സമീപവാസികള്‍ക്ക് നല്ല അഭിപ്രായമായിരുന്നു. മക്കള്‍ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. പെട്ടെന്നുണ്ടായ വികാരത്തിനടിമപ്പെട്ടതായിരിക്കാം ഇങ്ങനെ ഒരു ക്രൂരകൃത്യത്തിന് പ്രതിയെ പ്രേരിപ്പിച്ചതെന്നാണ് പറയുന്നത്.




