റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കി പ്രകാശ്-കരിക്കിന്‍മേട്-ഉപ്പുതോട് റോഡ് നിര്‍മ്മാണം ആരംഭിച്ചു

August 26, 2020 - 3:57 pm

ഇടുക്കി : പ്രകാശ് കരിക്കിന്‍മേട്ചിറ്റടിക്കവല ഉപ്പുതോട് റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകാരന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വ്വഹിച്ചു.കരിക്കിന്‍മേട് മലങ്കര സെന്റ് മേരീസ് പള്ളി അങ്കണത്തില്‍  നടന്ന ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി അധ്യക്ഷത വഹിച്ചു.

 പൊതുമരാമത്ത് വകുപ്പ് മുഖേന സംസ്ഥാന സര്‍ക്കാരില്‍ നിന്നും ബിഎം ബിസി നിലവാരത്തിലുള്ള റോഡ് നിര്‍മ്മിക്കുന്നതിനായി 8 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയില്‍ 5 കോടി രൂപയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമായത്.  റോഷി അഗസ്റ്റിന്‍ എം.എല്‍.എ ചടങ്ങില്‍ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്,  കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി തോമസ്, മരിയാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോളി ജോസ്, ജില്ലാ പഞ്ചായത്തംഗം ലിസമ്മ സാജന്‍, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ഞ്ചിനിയര്‍ വി പി ജാഫര്‍ഖാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കെ എസ് ആര്‍ ടി സി ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ സി വി വര്‍ഗീസ് ,ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍ തുങ്ങിയവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7379/-Construction-of-Prakash-Karikinmedu-Upputhodu-road-has-started.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *