കൊച്ചി: അമ്മയാണെ സത്യം എന്ന സിനിമയില്‍ ആണ്‍കുട്ടിയായും പെണ്‍കുട്ടിയായും വേഷമിട്ട ആനി ആ ഒരൊറ്റ ചിത്രത്തിലൂടെ പ്രേക്ഷക പ്രീതി നേടിയിരുന്നു. എന്നാല്‍ ആ സിനിമയില്‍ ആനിയ്ക്ക് അവസരം കിട്ടിയത് അവിചാരിതമായിട്ടാണെന്ന് ബാലചന്ദ്രമേനോന് പറയുന്നു. അഭിനയിക്കാന്‍ വേണ്ടിയല്ല ആനി തന്നെ കാണാന്‍ എത്തിയത്. വെറുതെ ഇന്റര്‍വ്യൂ ചെയ്യാന്‍ വന്ന പെണ്‍കുട്ടിയാണ് ഒടുവില്‍ നായികയായി മാറിയത്.
മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് ആനി. 1993 ല്‍ ബാലചന്ദ്ര മേനോന് സംവിധാനം ചെയ്ത അമ്മയാണേ സത്യം എന്ന ചിത്രത്തിലൂടെയാണ് ആനി വെള്ളിത്തിരയില്‍ എത്തിയത്. ബാലചന്ദ്രന് മേനോന് സിനിമയില്‍ കൊണ്ടു വന്ന മികച്ച നടിമാരില്‍ ഒരാളാണ ആനി. മൂന്ന് വര്‍ഷം മാത്രമാണ് ആനി സിനിമയില്‍ സജീവമായിരുന്നത്. എന്നാല്‍ ഈ ചെറിയ സമയം കൊണ്ട് മികച്ച ആരാധകരെ സൃഷ്ടിക്കാന്‍ കഴിഞ്ഞു. ഇന്നും ആനിയുടെ സിനിമകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് അക്കാലത്തെ മറ്റു നായികമാര്‍ക്ക് ലഭിക്കാത്ത ഭാഗ്യം ആണെന്നും ബാലചന്ദ്രമേനോന് ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. 1996 ല്‍ ഷാജി കൈലാസുമായുള്ള പ്രണയ വിവാഹത്തിന് ശേഷം ആനി സിനിമയില്‍ നിന്നും പിന്‍വാങ്ങിയത്. മലയാള സിനിമയ്ക്ക് നിരവധി സൂപ്പര്‍ ഹിറ്റ് നായികമാരെ കൊണ്ടു വന്ന സംവിധായകനായിരുന്നു ബാലചന്ദ്രമേനോന്. ശോഭന, കാര്‍ത്തിക, പാര്‍വതി, ആനി, നന്ദിനി, മണിയന്‍പിള്ള രാജു ഇവരെല്ലാം ബാലചന്ദ്രമേനോന്റെ കണ്ടെത്തലായിരുന്നു.

