കൊച്ചി: ബാഹുബലി പോലെ ഒരു ബ്രഹ്മാണ്ഡ ചിത്രമാണ് പൃഥ്വിരാജിന്റെ വെര്‍ച്വല്‍ പ്രൊഡക്ഷന്‍ വഴി ചിത്രീകരിക്കുന്ന സിനിമ എന്ന് നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍. ചിത്രം അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അടുത്ത മാസം ചിത്രീകരണം ആരംഭിക്കും.
ചിത്രത്തില്‍ പൃഥ്വിയെ കൂടാതെ മറ്റൊരു നായക കഥാപാത്രം കൂടിയുണ്ട്. അന്യ ഭാഷകളില്‍ നിന്നുളള നടന്മാരെ ഇതിനായി സമീപിച്ചിട്ടുണ്ടെന്നും ലിസ്റ്റിന് പറയുന്നു. പൃഥ്വിരാജാണ് ചിത്രത്തിന്റെ മറ്റൊരു നിര്‍മ്മാതാവ്. എന്നാല്‍ ചിത്രത്തിന്റെ പേരോ കൂടുതല്‍ വിവരങ്ങളോ പുറത്തു വിട്ടിട്ടില്ല. ഒരു മനുഷ്യനെയും പക്ഷിയെയും മാത്രമാണ് പോസ്റ്ററില്‍ കാണാനാവുക. പുരാണ കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് പോസ്റ്ററില്‍ നിന്നുള്ള സൂചന.

