ഇൻഡോർ: മധ്യപ്രദേശിൽ രണ്ടര വയസുകാരൻ കുഴൽകിണറിൽ വീണു. ഉജ്ജൈൻ ജില്ലയിലാണ് സംഭവം. കുട്ടി വയലിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം. രാജസ്ഥാനിലെ പാലിയിൽ നിന്ന് മൂന്ന് ദിവസം മുമ്പ് കുടുംബത്തോടൊപ്പം പ്രദേശത്തെത്തിയ പ്രവീൺ ദേവസിയുടെ മകൻ ഭാഗീരഥ് എന്ന കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. ബഡ്നഗർ തെഹ്സിലിനു കീഴിലുള്ള ജലാരിയ ഗ്രാമത്തിൽ ഏപ്രിൽ 9 വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സംഭവം.
കുഴൽക്കിണറിലേക്ക് പൈപ്പ് വഴി ഓക്സിജൻ പമ്പ് ചെയ്യുന്നുണ്ട്
വിവരം ലഭിച്ചതിനെത്തുടർന്ന് ബദ്നഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ അശോക് പട്ടീദാറിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കുഴൽക്കിണറിലേക്ക് പൈപ്പ് വഴി ഓക്സിജൻ പമ്പ് ചെയ്യുന്നുണ്ടെന്നും രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഉപകരണങ്ങളുമായി സംസ്ഥാന ദുരന്ത നിവാരണ സേനയുടെ (എസ്ഡിആർഎഫ്) ഒരു സംഘം സ്ഥലത്തെത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു
.
