വാ​​​ട​​​ക​​​യ്ക്കു ന​​​ല്‍കി​​​യ വ​​​സ്തു​​​വി​​​ല്‍ ഉ​​​ട​​​മ​​​യ്ക്കു​​​പോ​​​ലും നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി പ്ര​​​വേ​​​ശി​​​ക്കാ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി

കൊ​​​ച്ചി: മ​​​റ്റൊ​​​രാ​​​ള്‍ക്ക് വാ​​​ട​​​ക​​​യ്ക്കു ന​​​ല്‍കി​​​യ വ​​​സ്തു​​​വി​​​ല്‍ ഉ​​​ട​​​മ​​​യ്ക്കു​​​പോ​​​ലും ഒ​​​രു കു​​​റ്റ​​​കൃ​​​ത്യം ചെ​​​യ്യാ​​​നു​​​ള്ള ഉ​​​ദ്ദേ​​​ശ്യ​​​ത്തോ​​​ടെ നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി പ്ര​​​വേ​​​ശി​​​ക്കാ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി. വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി​​​യും അ​​​പ്പീ​​​ല്‍ക്കോ​​​ട​​​തി​​​യും കു​​​റ്റ​​​ക്കാ​​​ര​​​നാ​​​ണെ​​​ന്ന് ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് കാ​​​സ​​​ര്‍ഗോ​​​ഡ് സ്വ​​​ദേ​​​ശി ദാ​​​മോ​​​ദ​​​ര​​​ന്‍ സ​​​മ​​​ര്‍പ്പി​​​ച്ച പു​​​നഃ​​​പ​​​രി​​​ശോ​​​ധ​​​നാ​​​ഹ​​​ര്‍ജി പ​​​രി​​​ഗ​​​ണി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു കോ​​​ട​​​തി. വാ​​​ട​​​ക​​​ക്കാ​​​ര​​​ന്‍റെ മു​​​റി​​​യി​​​ല്‍ അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​യ​​​റി വീ​​​ട് ന​​​ശി​​​പ്പി​​​ച്ച വീ​​​ട്ടു​​​ട​​​മ​​​സ്ഥ​​​നെ​​​തി​​​രേ​​​യു​​​ള്ള കു​​​റ്റം ശ​​​രി​​​വ​​​ച്ചാ​​​ണ് ജ​​​സ്റ്റീ​​​സ് ജോ​​​ബി​​​ന്‍ സെ​​​ബാ​​​സ്റ്റ്യ​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.

എ​​​ന്നാ​​​ല്‍, കേ​​​സി​​​ന്‍റെ സ്വ​​​ഭാ​​​വം വീ​​​ട്ടു​​​ട​​​മ​​​സ്ഥ​​​നും വാ​​​ട​​​ക​​​ക്കാ​​​ര​​​നും ത​​​മ്മി​​​ലു​​​ള്ള ത​​​ര്‍ക്ക​​​മാ​​​യ​​​തി​​​നാ​​​ലും ഹ​​​ര്‍ജി​​​ക്കാ​​​ര​​​നു ക്രി​​​മി​​​ന​​​ല്‍ പ​​​ശ്ചാ​​​ത്ത​​​ല​​​മൊ​​​ന്നു​​​മി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ലും ശി​​​ക്ഷ​​​യി​​​ല്‍ ഇ​​​ള​​​വ് വ​​​രു​​​ത്തു​​​ന്ന​​​ത് ഉ​​​ചി​​​ത​​​മാ​​​ണെ​​​ന്ന് കോ​​​ട​​​തി വി​​​ല​​​യി​​​രു​​​ത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →