കോഴിക്കോട്: കോഴിക്കോട് കട്ടിപ്പാറയിൽ മരുമകളുടെ ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്കേറ്റതായി പരാതി. ചമല്‍ കൊളമലയില്‍ താമസിക്കുന്ന മാധവി(71) ആണ് ആക്രമണത്തിന് ഇരയായത്. ഫോണ്‍ ഉപയോഗിച്ചുള്ള ഏറ് കൊണ്ട് തലയില്‍ ആഴത്തിൽ മുറിവേൽക്കുകയായിരുന്നു.ഇവരുടെ വീട്ടില്‍ പതിവായി പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
മാർച്ച് 29 ഞായറാഴ്ച ഇരുവരും തമ്മിലുള്ള വാക്കു തര്‍ക്കത്തിനിടയിലാണ് മാധവിക്ക് പരിക്കേറ്റത്. ഇതേ തുടർന്ന് മകനാണ് മാധവിയെ താമരശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
