ശ​​​​​​​മ​​​​​​​ന​​​​​​​​​​​​​​മി​​​​​​​ല്ലാതെ പ​​​​​​​ശ്ചി​​​​​​​മേ​​​​​​​ഷ്യ​​​​​​​ൻ യു​​​​​​​ദ്ധം : ഒ​​​​​​​മാ​​​​​​​നി​​​​​​​ല്‍ ഇ​​​​​​​റാ​​​​​​​ന്‍റെ ഡ്രോ​​​​​​​ണ്‍ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ത്തി​​​​​​​ല്‍ ര​​​​​​​ണ്ട് ഇ​​​​​​​ന്ത്യ​​​​​​​ക്കാ​​​​​​​ര്‍ കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ട്ടു

ദു​​​​​​​ബാ​​​​​​​യ്: ര​​​​​​​ണ്ടാ​​​​​​​ഴ്ച പി​​​​​​​ന്നി​​​​​​​ട്ട പ​​​​​​​ശ്ചി​​​​​​​മേ​​​​​​​ഷ്യ​​​​​​​ൻ യു​​​​​​​ദ്ധ​​​​​​​ത്തി​​​​​​​നു യാ​​​​​​​തൊ​​​​​​​രു ശ​​​​​​​മ​​​​​​​ന​​​​​​​വു​​​​​​​മി​​​​​​​ല്ല. ഇ​​​​​​​ന്ന​​​​​​​ലെ(മാർച്ച് 13) ഒ​​​​​​​മാ​​​​​​​നി​​​​​​​ല്‍ ഇ​​​​​​​റാ​​​​​​​ന്‍റെ ഡ്രോ​​​​​​​ണ്‍ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ത്തി​​​​​​​ല്‍ ര​​​​​​​ണ്ട് ഇ​​​​​​​ന്ത്യ​​​​​​​ക്കാ​​​​​​​ര്‍ കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ട്ടു. പ​​​​​​​ത്ത് ഇ​​​​​​​ന്ത്യ​​​​​​​ക്കാ​​​​​​​ര​​​​​​​ട​​​​​​​ക്കം 11 പേ​​​​​​​ര്‍ക്കു പ​​​​​​​രി​​​​​​​ക്കേ​​​​​​​റ്റു. അ​​​​​​​ല്‍-​​​​​​​അ​​​​​​​വാ​​​​​​​ഹി വ്യ​​​​​​​വ​​​​​​​സാ​​​​​​​യ മേ​​​​​​​ഖ​​​​​​​ല​​​​​​​യി​​​​​​​ലാ​​​​​​​യി​​​​​​​രു​​​​​​​ന്നു ആ​​​​​​​ക്ര​​​​​​​മ​​​​​​​ണം. മ​​​​​​​സ്‌​​​​​​​ക​​​​​​​റ്റി​​​​​​​നു സ​​​​​​​മീ​​​​​​​പം സോ​​​​​​​ഹ​​​​​​​ര്‍ ന​​​​​​​ഗ​​​​​​​ര​​​​​​​ത്തി​​​​​​​ലാ​​​​​​​യി​​​​​​​രു​​​​​​​ന്നു ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​മെ​​​​​​​ന്ന് വി​​​​​​​ദേ​​​​​​​ശ​​​​​​​കാ​​​​​​​ര്യ മ​​​​​​​ന്ത്രാ​​​​​​​ല​​​​​​​യം അ​​​​​​​ഡീ​​​​​​​ഷ​​​​​​​ണ​​​​​​​ല്‍ സെ​​​​​​​ക്ര​​​​​​​ട്ട​​​​​​​റി (ഗ​​​​​​​ള്‍ഫ് ഡി​​​​​​​വി​​​​​​​ഷ​​​​​​​ന്‍) അ​​​​​​​സീം മ​​​​​​​ഹാ​​​​​​​ജ​​​​​​​ന്‍ അ​​​​​​​റി​​​​​​​യി​​​​​​​ച്ചു. പ​​​​​​​രി​​​​​​​ക്കേ​​​​​​​റ്റ ആ​​​​​​​രു​​​​​​​ടെ​​​​​​​യും നി​​​​​​​ല ഗു​​​​​​​രു​​​​​​​ത​​​​​​​ര​​​​​​​മ​​​​​​​ല്ല. ഇ​​​​​​​റാ​​​​​​​ന്‍റെ പ​​​​​​​ര​​​​​​​മോ​​​​​​​ന്ന​​​​​​​ത നേ​​​​​​​താ​​​​​​​വ് മു​​​​​​​ജ്ത​​​​​​​ബ ഖ​​​​​​​മ​​​​​​​ന​​​​​​​ന​​​​​​​യ്ക്കു ഗു​​​​​​​രു​​​​​​​ത​​​​​​​ര​​​​​​​മാ​​​​​​​യി പ​​​​​​​രി​​​​​​​ക്കേ​​​​​​​റ്റെ​​​​​​​ന്നും വി​​​​​​​കൃ​​​​​​​ത​​​​​​​മാ​​​​​​​ക്ക​​​പ്പെ​​​ട്ടെ​​​ന്നും യു​​​​​​​എ​​​​​​​സ് പ്ര​​​​​​​തി​​​​​​​രോ​​​​​​​ധ സെ​​​​​​​ക്ര​​​​​​​ട്ട​​​​​​​റി പീ​​​​​​​റ്റ് ഹെ​​​​​​​ഗ്സെ​​​​​​​ത്ത് പ​​​​​​​റ​​​​​​​ഞ്ഞു. യു​​​​​​​ദ്ധ​​​​​​​ത്തി​​​​​​​ന്‍റെ ആ​​​​​​​രം​​​​​​​ഭ​​​​​​​ത്തി​​​​​​​ൽ​​​​​​​ത്ത​​​​​​​ന്നെ മു​​​​​​​ജ്ത​​​​​​​ബ​​​​​​​യ്ക്ക് പ​​​​​​​രി​​​​​​​ക്കേ​​​​​​​റ്റെ​​​​​​​ന്നാ​​​​​​​ണ് ഇ​​​​​​​സ്ര​​​​​​​യേ​​​​​​​ൽ സം​​​​​​​ശ​​​​​​​യി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്.

വി​​​​​​​ദേ​​​​​​​ശ​​​​​​​കാ​​​​​​​ര്യമ​​​​​​​ന്ത്രി എ​​​​​​​സ്. ജ​​​​​​​യ​​​​​​​ശ​​​​​​​ങ്ക​​​​​​​ർ ഇ​​​​​​​റേ​​​​​​​നി​​​​​​​യ​​​​​​​ൻ വി​​​​​​​ദേ​​​​​​​ശ​​​​​​​കാ​​​​​​​ര്യ മ​​​​​​​ന്ത്രിയുമായി നാ​​​​​​​ലാം ത​​​​​​​വ​​​​​​​ണ​​​​​​​ ചർച്ച

വി​​​​​​​ദേ​​​​​​​ശ​​​​​​​കാ​​​​​​​ര്യമ​​​​​​​ന്ത്രി എ​​​​​​​സ്. ജ​​​​​​​യ​​​​​​​ശ​​​​​​​ങ്ക​​​​​​​ർ വ്യാ​​​​​​​ഴാ​​​​​​​ഴ്ച രാ​​​​​​​ത്രി ഇ​​​​​​​റേ​​​​​​​നി​​​​​​​യ​​​​​​​ൻ വി​​​​​​​ദേ​​​​​​​ശ​​​​​​​കാ​​​​​​​ര്യ മ​​​​​​​ന്ത്രി സ​​​​​​​യി​​​​​​​ദ് അ​​​​​​​ബ്ബാ​​​​​​​സ് അ​​​​​​​രാ​​​​​​​ഗ്ചി​​​​​​​യു​​​​​​​മാ​​​​​​​യി ടെ​​​​​​​ലി​​​​​​​ഫോ​​​​​​​ണി​​​​​​​ൽ ച​​​​​​​ർ​​​​​​​ച്ച ന​​​​​​​ട​​​​​​​ത്തി. യു​​​​​​​ദ്ധം ആ​​​​​​​രം​​​​​​​ഭി​​​​​​​ച്ച​​​​​​​ശേ​​​​​​​ഷം നാ​​​​​​​ലാം ത​​​​​​​വ​​​​​​​ണ​​​​​​​യാ​​​​​​​ണ് ഇ​​​​​​​രുവരും ച​​​​​​​ർ​​​​​​​ച്ച ന​​​​​​​ട​​​​​​​ത്തി​​​​​​​യ​​​​​​​ത്. ഹോ​​​​​​​ർ​​​​​​​മു​​​​​​​സ് ക​​​​​​​ട​​​​​​​ലി​​​​​​​ടു​​​​​​​ക്കി​​​​​​​ലു​​​​​​​ള്ള 27 ച​​​​​​​ര​​​​​​​ക്കു​​​​​​​ക​​​​​​​പ്പ​​​​​​​ലു​​​​​​​ക​​​​​​​ളു​​​​​​​ടെ സു​​​​​​​ര​​​​​​​ക്ഷി​​​​​​​ത​​​​​​​യാ​​​​​​​ത്ര സം​​​​​​​ബ​​​​​​​ന്ധി​​​​​​​ച്ച് ച​​​​​​​ർ​​​​​​​ച്ച ന​​​​​​​ട​​​​​​​ന്നു. ഹോ​​​​​​​ര്‍മു​​​​​​​സ് ക​​​​​​​ട​​​​​​​ലി​​​​​​​ടു​​​​​​​ക്കി​​​​​​​ന്‍റെ പ​​​​​​​ടി​​​​​​​ഞ്ഞാ​​​​​​​റ് ഇ​​​​​​​ന്ത്യ​​​​​​​ന്‍ പ​​​​​​​താ​​​​​​​ക വ​​​​​​​ഹി​​​​​​​ക്കു​​​​​​​ന്ന 24 ക​​​​​​​പ്പ​​​​​​​ലു​​​​​​​ക​​​​​​​ളും കി​​​​​​​ഴ​​​​​​​ക്കു​​​​​​​ഭാ​​​​​​​ഗ​​​​​​​ത്ത് മൂ​​​​​​​ന്നു ക​​​​​​​പ്പ​​​​​​​ലു​​​​​​​ക​​​​​​​ളു​​​​​​​മു​​​​​​​ണ്ട്.വ്യാ​​​​​​​ഴാ​​​​​​​ഴ്ച പ്ര​​​​​​​ധാ​​​​​​​ന​​​​​​​മ​​​​​​​ന്ത്രി ന​​​​​​​രേ​​​​​​​ന്ദ്ര മോ​​​​​​​ദി​​​​​​​യും ഇ​​​​​​​റേ​​​​​​​നി​​​​​​​യ​​​​​​​ന്‍ പ്ര​​​​​​​സി​​​​​​​ഡ​​​​​​ന്‍റ് മ​​​​​​​സൂ​​​​​​​ദ് പെ​​​​​​​സെ​​​​​​​ഷ്‌​​​​​​​കി​​​​​​​യാ​​​​​​​നും ടെ​​​​​​​ലി​​​​​​​ഫോ​​​​​​​ണി​​​​​​​ല്‍ ച​​​​​​​ര്‍ച്ച ന​​​​​​​ട​​​​​​​ത്തി​​​​​​​യി​​​​​​​രു​​​​​​​ന്നു.

ഇ​​​​​​​റാ​​​​​​​നി​​​​​​​ലേ​​​​​​​ക്കും ല​​​​​​​ബ​​​​​​​ന​​​​​​​നി​​​​​​​ലേ​​​​​​​ക്കും ആ​​​​​​​ക്ര​​​​​​​മ​​​​​​​ണം ക​​​​​​​ടു​​​​​​​പ്പി​​​​​​​ച്ച് ഇ​​​​​​​സ്ര​​​​​​​യേ​​​​​​​ൽ

ടെ​​​​​​​ഹ്റാ​​​​​​​നി​​​​​​​ൽ ഇ​​ന്ന​​ലെ ഇ​​​​​​​സ്ര​​​​​​​യേ​​​​​​​ൽ, അ​​​​​​​മേ​​​​​​​രി​​​​​​​ക്ക വി​​​​​​​രു​​​​​​​ദ്ധ റാ​​​​​​​ലി​​​​​​​യു​​​​​​​മാ​​​​​​​യി ആ​​​​​​​യി​​​​​​​ര​​​​​​​ക്ക​​​​​​​ണ​​​​​​​ക്കി​​​​​​​നു പേ​​​​​​​ർ ഒ​​​​​​​ത്തു​​​​​​​ചേ​​​​​​​ർ​​​​​​​ന്ന സ്ഥ​​​​​​​ല​​​​​​​ത്ത് വ​​​​​​​ൻ സ്ഫോ​​​​​​​ട​​​​​​​ന​​​​​​​മു​​​​​​​ണ്ടാ​​​​​​​യി.യു​​​​​​​ദ്ധം ആ​​​​​​​രം​​​​​​​ഭി​​​​​​​ച്ച​​​​​​​ശേ​​​​​​​ഷം ഇ​​​​​​​റാ​​​​​​​നി​​​​​​​ൽ 15,000 കേ​​​​​​​ന്ദ്ര​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണം ന​​​​​​​ട​​​​​​​ത്തി​​​​​​​യെ​​​​​​​ന്ന് അ​​​​​​​മേ​​​​​​​രി​​​​​​​ക്ക അ​​​​​​​റി​​​​​​​യി​​​​​​​ച്ചു. ഇ​​​​​​​റാ​​​​​​​നി​​​​​​​ലേ​​​​​​​ക്കും ല​​​​​​​ബ​​​​​​​ന​​​​​​​നി​​​​​​​ലേ​​​​​​​ക്കും ഇ​​​​​​​സ്ര​​​​​​​യേ​​​​​​​ൽ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണം ക​​​​​​​ടു​​​​​​​പ്പി​​​​​​​ച്ചു.

ഗ​​​​​​​ൾ​​​​​​​ഫ് മേ​​​​​​​ഖ​​​​​​​ല​​​​​​​യി​​​​​​​ലെ മ​​​​​​റ്റു രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ലേ​​​​​​ക്കും ഇ​​​​​​​റാ​​​​​​​ന്‍റെ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണം തു​​​​​​​ട​​​​​​​രു​​​​​​കയാണ്

ഗ​​​​​​​ൾ​​​​​​​ഫ് മേ​​​​​​​ഖ​​​​​​​ല​​​​​​​യി​​​​​​​ലെ മ​​​​​​റ്റു രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ലേ​​​​​​ക്കും ഇ​​​​​​​റാ​​​​​​​ന്‍റെ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണം തു​​​​​​​ട​​​​​​​രു​​​​​​കയാണ്. ഇ​​​​​​​റാ​​​​​​​ൻ തൊ​​​​​​​ടു​​​​​​​ത്ത 50 ഡ്രോ​​​​​​​ണു​​​​​​​ക​​​​​​​ൾ ത​​ക​​ർ​​ത്തെ​​ന്ന് സൗ​​​​​​​ദി അ​​​​​​​റേ​​​​​​​ബ്യ അ​​​​​​​റി​​​​​​​യി​​​​​​​ച്ചു. യു​​​​​​​എ​​​​​​​ഇ​​​​​​​യി​​​​​​​ലേ​​​​​​​ക്ക് ഏ​​​ഴു മി​​​സൈ​​​ലു​​​ക​​​ളും 27 ഡ്രോ​​​ണു​​​ക​​​ളും ഉ​​പ​​യോ​​ഗി​​ച്ചാ​​യി​​രു​​ന്നു ഇ​​റാ​​ന്‍റെ ആ​​ക്ര​​മ​​ണം.തു​​​​​​ർ​​​​​​ക്കി​​​​​ക്കു നേ​​​​​​ർ​​​​​​ക്ക് ഇ​​​​​​റാ​​​​​​ൻ തൊ​​​​​​ടു​​​​​​ത്ത ബാ​​​​​​ലി​​​​​​സ്റ്റി​​​​​​ക് മി​​​​​​സൈ​​​​​​ൽ നാ​​​​​​റ്റോ ഡി​​​​​​ഫ​​​​​​ൻ​​​​​​സ​​​​​​സ് ത​​​​​​ക​​​​​​ർ​​​​​​ത്തു. യു​​​​​​ദ്ധം ആ​​​​​​രം​​​​​​ഭി​​​​​​ച്ച ശേ​​​​​​ഷം മൂ​​​​​​ന്നാം ത​​​​​​വ​​​​​​ണ​​​​​​യാ​​​​​​ണ് നാ​​​​​​റ്റോ സ​​​​​​ഖ്യ​​​​​​രാ​​​​​​ജ്യ​​​​​​മാ​​​​​​യ തു​​​​​​ർ​​​​​​ക്കി​​​​​​ക്കു നേ​​​​​​ർ​​​​​​ക്ക് ഇ​​​​​​റാ​​​​​​ൻ ആ​​​​​​ക്ര​​​​​​മ​​​​​​ണം ന​​​​​​ട​​​​​​ത്തി​​​​​​യ​​​​​​ത്. ല​​ബ​​ന​​നി​​ൽ ഇ​​സ്രേ​​ലി ആ​​ക്ര​​മ​​ണ​​ത്തി​​ൽ ഇ​​തു​​വ​​രെ നൂ​​റി​​ലേ​​റെ കു​​ട്ടി​​ക​​ൾ കൊ​​ല്ല​​പ്പെ​​ട്ടെ​​ന്ന് ആ​​രോ​​ഗ്യ മ​​ന്ത്രാ​​ല​​യം അ​​റി​​യി​​ച്ചു. ആ​​കെ മ​​ര​​ണം 773 ആ​​ണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →