തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം 14 ലക്ഷമാക്കി ഉയർത്താൻ മാർച്ച് 13 വെളളിയാഴ്ച വൈകുന്നേരം ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.10 ലക്ഷം രൂപ വനം വകുപ്പിന്റെ ഫണ്ടിൽ നിന്നും നാലു ലക്ഷം രൂപ ദുരന്തനിവാരണ ഫണ്ടിൽ നിന്നും നൽകാനും തീരുമാനിച്ചു. നിലവിൽ വന്യജീവി ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയായിരുന്നു നൽകിയിരുന്നത്. പാമ്പിന്റെ കടി, തേനീച്ച, കടന്നൽ എന്നിവയുടെ കുത്തേറ്റു മരിക്കുന്നവരുടെ കുടുംബത്തിനു നൽകുന്ന നഷ്ടപരിഹാരത്തുകയും 10 ലക്ഷമാക്കി ഉയർത്തി. നിലവിൽ ഇത് നാലു ലക്ഷമായിരുന്നു.
വന്യജീവി ആക്രമണത്തിൽ പരിക്കേറ്റ് ഒരാഴ്ചയിൽ കൂടുതൽ ആശുപത്രികളിൽ കിടന്നു ചികിത്സ തേടേണ്ടി വരുന്നവർക്കു നൽകുന്ന നഷ്ടപരിഹാരത്തുക പരമാവധി രണ്ടു ലക്ഷമാക്കി ഉയർത്താനും മന്ത്രിസഭ തീരുമാനിച്ചു. നിലവിൽ പരമാവധി ഒരു ലക്ഷമായിരുന്നു നൽകിയിരുന്നത്. വന്യജീവി ആക്രമണത്തെ തുടർന്ന് പരിക്കേറ്റ് ഒരാഴ്ചയിൽ താഴെ ആശുപത്രിയിൽ ചികിത്സയിൽ കഴിയേണ്ടി വരുന്നവരുടെ പരമാവധി നഷ്ടപരിഹാരത്തുക ഒരു ലക്ഷമാക്കി ഉയർത്തി
