റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്ത്രീ​വേ​ഷ​ത്തി​ലെ​ത്തി വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ

February 1, 2026 - 7:27 am

തി​രു​നാ​വാ​യ: എ​സ്ഐ​ആ​ർ അ​പേ​ക്ഷ പൂ​രി​പ്പി​ക്കാ​നെ​ന്ന വ്യാ​ജേ​ന സ്ത്രീ​വേ​ഷ​ത്തി​ലെ​ത്തി വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. പു​ത്ത​ൻ​പീ​ടി​യേ​ക്ക​ൽ ഷാ​ക്കി​ർ (34) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​രി​ങ്ക​പ്പാ​റ ഹം​സ ഹാ​ജി​യു​ടെ ഭാ​ര്യ ന​ഫീ​സ​യു​ടെ ആ​ഭ​ര​ണ​ങ്ങ​ളാ​ണ് പ്ര​തി മോ​ഷ്ടി​ച്ച​ത്. ഇ​വ​രു​ടെ അ​യ​ൽ​വാ​സി​യാ​ണ് പി​ടി​യി​ലാ​യ ഷാ​ക്കി​ർ. ജനുവരി 30 വെ​ള്ളി​യാ​ഴ്ച​യാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

പ്ര​തി വ​ന്നു പോ​യ​പ്പോ​ൾ മ​റ​ന്നു​വ​ച്ച ബു​ക്ക് കേ​സി​ൽ നി​ർ​ണാ​യ​ക തെ​ളി​വാ​യി.

ഹം​സ ഹാ​ജി പ​ള്ളി​യി​ൽ പോ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഷാ​ക്കി​ർ സ്ത്രീ ​വേ​ഷ​ത്തി​ൽ വീ​ട്ടി​ലെ​ത്തി​യ​ത്.എ​സ്ഐ​ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പേ​ക്ഷ പൂ​രി​പ്പി​ക്ക​ണ​മെ​ന്ന് പ്ര​തി ന​ഫീ​സ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന് ഇ​തി​നാ​വ​ശ്യ​മാ​യ രേ​ഖ​ക​ളെ​ടു​ക്കാ​ൻ ന​ഫീ​സ മു​റി​യി​ലേ​ക്ക് പോ​യ​പ്പോ​ൾ, പ്ര​തി പി​ന്നാ​ലെ​യെ​ത്തി വീ​ട്ട​മ്മ​യെ ഉ​പ​ദ്ര​വി​ച്ച് ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​രു​ക​യാ​യി​രു​ന്നു. പ്ര​തി​യു​ടെ ശ​ബ്ദ​ത്തി​ൽ നി​ന്ന് വീ​ട്ടി​ലെ​ത്തി​യ​ത് പു​രു​ഷ​നാ​ണെ​ന്ന് ന​ഫീ​സ മ​ന​സി​ലാ​ക്കി​യി​രു​ന്നു. പ്ര​തി വ​ന്നു പോ​യ​പ്പോ​ൾ മ​റ​ന്നു​വ​ച്ച ബു​ക്ക് കേ​സി​ൽ നി​ർ​ണാ​യ​ക തെ​ളി​വാ​യി. പ്ര​തി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ന​ഫീ​സ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു.

പ്ര​തി​യു​ടെ വീ​ട്ടി​ൽ നി​ന്ന് പോ​ലീ​സ് മോ​ഷ​ണം പോ​യ ആ​ഭ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു.

പി​ടി​യി​ലാ​യ പ്ര​തി​യു​ടെ വീ​ട്ടി​ൽ നി​ന്ന് പോ​ലീ​സ് മോ​ഷ​ണം പോ​യ ആ​ഭ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. ഇ​യാ​ളെ തെ​ളി​വെ​ടു​പ്പി​നാ​യി ശ​നി​യാ​ഴ്ച സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ചു. ഷാ​ക്കി​റി​നെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *