ഇടകൊച്ചിയില്‍ തെരുവുനായ ശല്യം രൂക്ഷം : ഓട്ടോറിക്ഷയുടെ സീറ്റുകള്‍ കടിച്ചുകീറി

കൊച്ചി: ഇടകൊച്ചിയില്‍ തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്. സെഹിയോന്‍ പ്രേഷിത സംഘത്തിന്‍റെ ഓട്ടോറിക്ഷയുടെ പിന്‍സീറ്റുകൾ തെരുവുനായകള്‍ കടിച്ചുകീറി നശിപ്പിച്ചു . വാഹനത്തിന്‍റെ റേഡിയറ്റര്‍ പൈപ്പുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.കൊച്ചിയിലെ തെരുവില്‍ അലയുന്നവര്‍ക്കും അശരണര്‍ക്കും ഭക്ഷണം വിതരണം ചെയ്യുന്നവരാണ് സെഹിയോന്‍ പ്രേഷിത സംഘം. ഇടകൊച്ചി അക്വീനാസ് കോളേജിന്‍റെ ഭാഗത്ത് മോസ്കിന്‍റെ അടുത്തായാണ് ഓട്ടോ നിര്‍ത്തിയിട്ടിരുന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ഈ ഓട്ടോറിക്ഷ തെരുവുനായകള്‍ നശിപ്പിച്ചത്.

സിസിടിവി കാമറകള്‍ പരിശോധിച്ചപ്പോഴാണ് തെരുവുനായകള്‍ ഓട്ടോയില്‍ കയറുന്നതും ഇറങ്ങുന്നതുമായ ദൃശ്യങ്ങള്‍ കണ്ടത്

രാവിലെ പ്രഭാതഭക്ഷണം വിതരണം ചെയ്യാന്‍ പോയപ്പോഴാണ് ഓട്ടോറിക്ഷയുടെ മോശമായ അവസ്ഥ കാണുന്നത്. അടുത്തുള്ള സിസിടിവി കാമറകള്‍ പരിശോധിച്ചപ്പോഴാണ് തെരുവുനായകള്‍ ഓട്ടോയില്‍ കയറുന്നതും ഇറങ്ങുന്നതുമായ ദൃശ്യങ്ങള്‍ കണ്ടത്. വണ്ടിയുടെ അടിയില്‍ കയറിയി റേഡിയറ്റര്‍ ഒക്കെ കടിച്ചുകീറി നശിപ്പിച്ചുവെന്ന് സെഹിയോന്‍ പ്രേഷിത സംഘത്തിന്‍റെ പ്രസിഡന്റ് എം.എക്‌സ് ജ്യൂട്ട്‌സണ്‍ പറഞ്ഞു.

അതേസമയം, അക്വീനാസ് കോളജിന് സമീപം ഉപേക്ഷിച്ച വാഹനങ്ങള്‍ക്ക് അടിയിലാണ് തെരുവുനായകള്‍ താവളം ആക്കിയിരിക്കുന്നത്. വഴിയാത്രക്കാരെയും വളര്‍ത്തുമൃഗങ്ങളെയും തെരുവുനായകള്‍ ആക്രമിക്കുന്നുവെന്ന പരാതികളും ഉയര്‍ന്നിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →