പാ​ലി​യേ​ക്ക​ര ടോ​ൾ പി​രി​വ് കേസ് സു​പ്രീം​കോ​ട​തി ഇ​ന്ന് ഹ​ർ​ജി പ​രി​ഗ​ണി​ക്കും

ന്യൂ​ഡ​ൽ​ഹി: തൃ​ശൂ​ർ പാ​ലി​യേ​ക്ക​ര ടോ​ൾ പി​രി​വ് പു​നഃ​രാ​രം​ഭി​ക്കാ​ൻ ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ൽ​കി​യ ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്തു​ള്ള ഹ​ർ​ജി സു​പ്രീം​കോ​ട​തി ഡിസംബർ 17 ന് പ​രി​ഗ​ണി​ക്കും. ഒ​ക്ടോ​ബ​ര്‍ 17ന് ​ആ​ണ് പാ​ലി​യേ​ക്ക​ര​യി​ല്‍ ടോ​ള്‍ പി​രി​വ് പു​നഃ​രാ​രം​ഭി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ല്‍​കി​യ​ത്.

.ജ​സ്റ്റി​സു​മാ​രാ​യ വി​ക്രം​നാ​ഥ്, സ​ന്ദീ​പ് മേ​ത്ത എ​ന്നി​വ​രു​ടെ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ക. ഗ​താ​ഗ​തം സു​ഗ​മ​മാ​കാ​തെ ടോ​ള്‍ പി​രി​ക്ക​രു​തെ​ന്ന സു​പ്രീം കോ​ട​തി​യു​ടെ മു​ന്‍​വി​ധി ലം​ഘി​ച്ചാ​ണ് ഹൈ​ക്കോ​ട​തി തീ​രു​മാ​നം എ​ടു​ത്ത​തെ​ന്ന് ഹ​ർ​ജി​യി​ൽ ആ​രോ​പി​ക്കു​ന്നു. ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​തെ ടോ​ൾ പി​രി​ക്കു​ന്ന​ത് പൊ​തു താ​ത്പ​ര്യ​ത്തി​ന് വി​രു​ദ്ധ​മാ​ണെ​ന്നാ​ണ് ഹ​ർ​ജി​ക്കാ​ര​ൻ ഷാ​ജി കോ​ട​ങ്ക​ണ്ട​ത്തി​ന്‍റെ പ്ര​ധാ​ന വാ​ദം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →