തിരുവനന്തപുരം | കേരളത്തിലെ മുഖ്യമന്ത്രി ആരാകുമെന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ, കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് വീണ്ടും ഫ്ളക്സ് ബോര്‍ഡ് ഉയര്‍ന്നു. സെക്രട്ടേറിയറ്റിനു മുമ്പിലാണ് ഫ്ളക്സ് ഉയര്‍ന്നിരിക്കുന്നത് ശശി തരൂരിനെ മുഖ്യമന്ത്രി പദവിയിലേക്ക് ഉയര്‍ത്തിക്കാട്ടിയുള്ളതാണ് പുതിയ ഫ്ളക്സ്. . ‘മുഖ്യമന്ത്രിയാകാന്‍ അനുയോജ്യന്‍ ശശി തരൂര്‍’ എന്നെഴുതിയ ഫ്ളക്സാണ് സ്ഥാപിച്ചത്.
ഫ്ളക്സ് പ്രചാരണങ്ങളും മറ്റും പൂര്‍ണമായും ഒഴിവാക്കണമെന്ന് പ്രവര്‍ത്തകര്‍ക്ക് പരസ്യ നിര്‍ദേശം
ചേരി തിരിഞ്ഞുള്ള പ്രകടനങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ മാറിനില്‍ക്കണമെന്ന് ഇന്നലെ എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ നടന്ന നിര്‍ണായക ചര്‍ച്ചകള്‍ക്കു ശേഷം എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ പേരിലുള്ള ഫ്ളക്സ് പ്രചാരണങ്ങളും മറ്റും പൂര്‍ണമായും ഒഴിവാക്കണമെന്ന് വി ഡി സതീശനും രമേശ് ചെന്നിത്തലയും കെസി വേണുഗോപാലും പ്രവര്‍ത്തകര്‍ക്ക് പരസ്യ നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍, ഇതെല്ലാം അവഗണിച്ചാണ് ഫ്ളക്സ് സ്ഥാപിക്കുന്നത് തുടരുന്നത്.
.
.