റിപ്പോര്‍ട്ട്
News Editor
പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പ​ദ​വി

പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് സ്ഥാ​നം സി​പി​ഐ​ക്ക് ത​ന്നെ വേ​ണം : സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം

May 10, 2026 - 6:48 pm

 

ന്യൂ​ഡ​ൽ​ഹി:പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പ​ദ​വി സി​പി​ഐ​യു​ടെ അ​വ​കാ​ശ​മാ​ണെ​ന്നും അ​തി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്നും സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം . ഡ​ൽ​ഹി​യി​ൽ ന​ട​ന്ന സി​പി​ഐ ദേ​ശീ​യ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ദ​വി ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം ഉ​ന്ന​യി​ക്കു​ന്ന സാ​ങ്കേ​തി​ക വാ​ദ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സൈ​ബ​ർ നീ​ക്ക​ങ്ങ​ൾ പാ​ർ​ട്ടി തീ​രു​മാ​ന​ങ്ങ​ളെ ബാ​ധി​ക്കി​ല്ല

. മു​ന്ന​ണി മ​ര്യാ​ദ​ക​ൾ പാ​ലി​ക്ക​പ്പെ​ട​ണ​മെ​ന്ന സൂ​ച​ന​യും അ​ദ്ദേ​ഹം ന​ൽ​കി. താ​ൻ സ്ഥാ​ന​മൊ​ഴി​യ​ണ​മെ​ന്ന് ഫേ​സ്ബു​ക്കി​ലൂ​ടെ ചി​ല​ർ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ൽ കാ​ര്യ​മി​ല്ലെ​ന്നും, ഇ​ത്ത​രം സൈ​ബ​ർ നീ​ക്ക​ങ്ങ​ൾ പാ​ർ​ട്ടി തീ​രു​മാ​ന​ങ്ങ​ളെ ബാ​ധി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

.പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രാ​ക​ണ​മെ​ന്ന​ത് സി​പി​എ​മ്മി​ന് തീ​രു​മാ​നി​ക്കാ​മെ​ന്നും, എ​ന്നാ​ൽ ഉ​പ​നേ​താ​വ് സ്ഥാ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ സി​പി​ഐ വി​ട്ടു​വീ​ഴ്ച ചെ​യ്യി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. “ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ണ് സി​പി​എം പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ആ ​രീ​തി​ക​ളി​ൽ മാ​റ്റം വ​ര​ണം. ഫേ​സ്ബു​ക്കി​ൽ ചി​ല​ർ എ​ന്തെ​ങ്കി​ലും എ​ഴു​തി​യ​തു​കൊ​ണ്ട് സ്ഥാ​ന​ത്തു​നി​ന്ന് മാ​റു​ന്ന പ്ര​ശ്ന​മി​ല്ല.” – ബി​നോ​യി വി​ശ്വം പ​റ​ഞ്ഞു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *