സ്വാമി ചൈതന്യനന്ദ സരസ്വതിയെ ഡൽഹി കോടതി അഞ്ചുദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു

ന്യൂഡൽഹി | സ്വകാര്യ സ്ഥാപനത്തിലെ 17 വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ സ്വാമി ചൈതന്യനന്ദ സരസ്വതിയെ (62) ഡൽഹി കോടതിയിൽ ഹാജരാക്കി. ഇയാളെ കോടതി അഞ്ചുദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞ ഇയാളെ സെപ്തംബർ 28 ഞായറാഴ്ച പുലർച്ചെയാണ് ആഗ്രയിലെ ഒരു ഹോട്ടലിൽ നിന്ന് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്

രാത്രി വൈകി തന്റെ ക്വാർട്ടേഴ്സിലേക്ക് വിദ്യാർത്ഥിനികളെ വിളിപ്പിക്കുകയും അവരെ ലൈം​ഗികമായി ഉപദ്രവിക്കുകയും ചെയതതായാണ് കേസ്

തെക്ക്-പടിഞ്ഞാറൻ ഡൽഹിയിലെ ഒരു മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻ ചെയർമാനായ ഇയാൾ, രാത്രി വൈകി തന്റെ ക്വാർട്ടേഴ്സിലേക്ക് വിദ്യാർത്ഥിനികളെ വിളിപ്പിക്കുകയും പെൺകുട്ടികൾക്ക് അശ്ലീല സന്ദേശങ്ങൾ അയക്കുകയും അവരെ ഉപദ്രവിക്കുകയും ചെയ്തതായാണ് കേസ്. ഇയാളുടെ ഫോൺ ഉപയോഗിച്ച് വിദ്യാർത്ഥിനികളുടെ നീക്കങ്ങൾ നിരീക്ഷിച്ചതായും ആരോപണമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →