ആലപ്പുഴ: വർദ്ധിച്ചുവരുന്ന തെരുവുനായ ശല്യത്തിനെതിരെ കോണ്‍ഫെഡറേഷൻ ഒഫ് റെസിഡന്റ്സ് വെല്‍ഫെയർ അസോസിയേഷന്റെ (കോർവ) നേതൃത്വത്തില്‍ ഓഗസ്റ്റ് 19ന് രാവിലെ 11ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ ശ്രദ്ധക്ഷണിക്കല്‍ സമരം നടത്തും.
.
വാർത്താസമ്മേളനത്തില്‍ ജില്ലാസെക്രട്ടറി സൗമ്യരാജ്, സംസ്ഥാന പ്രസിഡന്റ് ജോസ് ആറാത്തുപള്ളി, വൈസ് പ്രസിഡന്റ് റിയാസ് ഇസ്മയില്‍, സംസ്ഥാന കമ്മിറ്റിയംഗം ജമാല്‍ പള്ളാത്തുരുത്തി, സംസ്ഥാന വനിത ജോയിന്റ് സെക്രട്ടറി മഞ്ജു ജെ.പിള്ള, സംസ്ഥാന കൗണ്‍സിലംഗങ്ങളായ മിനി വേണുഗോപാല്‍, എസ്.ശുഭ എന്നിവർ പങ്കെടുത്തു
