റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശക്തികുളങ്ങരയിൽ മത്സ്യബന്ധനവള്ളം പുലിമുട്ടില്‍ ഇടിച്ചുതകര്‍ന്നു : ആറുപേര്‍ക്ക് പരിക്ക്

July 23, 2025 - 5:14 pm

കൊല്ലം: ശക്തികുളങ്ങര തുറമുഖത്തിനടുത്ത് തീരദേശത്ത് ചെറുവള്ളം പുലിമുട്ടില്‍ ഇടിച്ച് ഭാഗികമായി തകര്‍ന്ന് ആറ് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ജൂലാ 23 ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്.

വരുണപുത്രന്‍ എന്ന വള്ളം ശക്തമായ തിരയില്‍പ്പെട്ട് പുലിമുട്ടില്‍ ഇടിക്കുകയായിരുന്നു

മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന വരുണപുത്രന്‍ എന്ന വള്ളം ശക്തമായ തിരയില്‍പ്പെട്ട് പുലിമുട്ടില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വള്ളത്തില്‍ ഉണ്ടായിരുന്നവര്‍ കടലില്‍ തെറിച്ചുവീണു. സമീപത്തുണ്ടായിരുന്ന മറ്റ് മത്സ്യതൊഴിലാളികള്‍ ഇവരെ രക്ഷപ്പെടുത്തി ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *