തിരുവനന്തപുരം മേയർക്കെതിരെ യുവമോർച്ചയുടെ നൈറ്റ് മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: കോർപറേഷനിൽ എൽഡിഎഫ് ഭരണസമിതി അനധികൃത നിയമനം നടത്തിയെന്ന് ആരോപിച്ച് യുവമോർച്ച നടത്തിയ നൈറ്റ് മാർച്ചിൽ സംഘർഷം. പ്രവർത്തകർ കോർപറേഷൻ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. മേയറുടെ കോലവുമായി പ്രതിഷേധത്തിനെത്തിയ പ്രവർത്തകർ കോലം കത്തിച്ച് പ്രതിഷേധിച്ചു.

മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാർ.

കോർപറേഷന്റെ കാലാവധി തീരാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ അനധികൃത നിയമനങ്ങൾക്ക് വേണ്ടിയുള്ള പദ്ധതി തയ്യാറാക്കി ബിൽ പാസാക്കിയതിനെതിരെയായിരുന്നു പ്രതിഷേധം. ഇതേവിഷയത്തിൽ തിരുവനന്തപുരം കോർപറേഷനിൽ ബിജെപി-സിപിഎം കൗൺസിലർമാർ തമ്മിൽ രാവിലെ കയ്യാങ്കളിയിലെത്തിയിരുന്നു. പ്രതിഷേധക്കാർ മേയറുടെ രാജി ആവശ്യപ്പെടുകയും മേയറുടെ ഡയസിലേക്ക് തള്ളിക്കയറുകയും ചെയ്തു. വനിതാപ്രവർത്തകർ തമ്മിലും സംഘർഷം ഉണ്ടായി വനിതാപോലീസുൾപ്പെടെ എത്തി പ്രതിഷേധക്കാരെ നീക്കം ചെയ്തു. അരമണിക്കൂറോളം സംഘർഷാവസ്ഥയിലായിരുന്നു.

സിപിഎം ഇഷ്ടക്കാർക്ക് നിയമനം നൽകുന്നുവെന്ന് ബിജെപി നേതാവ് വി.വി. രാജേഷ്
.

രാവിലെ യോഗം തുടങ്ങിയപ്പോൾ സിപിഎം ഇഷ്ടക്കാർക്ക് നിയമനം നൽകുന്നുവെന്ന് ബിജെപി നേതാവ് വി.വി. രാജേഷ് ആരോപണമുന്നയിച്ചിരുന്നു. 56 പേരെ നിയമിക്കാനുള്ള നടപടിക്രമങ്ങൾ ഇതിനോടകം പൂർത്തിയാക്കിയതായി ബിജെപിയ്ക്ക് വിവരം ലഭിച്ചതായും രാജേഷ് പറഞ്ഞു. തുടർന്നാണ് നഗരസഭയിൽ പ്രതിഷേധം ആരംഭിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →