റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊറോണ വൈറസിനെതിരെ ലോകത്ത് ആദ്യത്തെ വാക്സിനേഷൻ പ്രവർത്തനങ്ങൾ റഷ്യയിൽ ആരംഭിച്ചു.ആദ്യബാച്ചില്‍ വാക്സിന്‍ കുത്തിവച്ചവരില്‍ റഷ്യന്‍ പ്രസിഡണ്ടിന്‍റെ മകളും.

ന്യൂഡൽഹി: കൊറോണ വൈറസിനെതിരെ രൂപപ്പെടുത്തിയ ലോകത്തെ ആദ്യവാക്സിൻ റഷ്യയിൽ ജനങ്ങളിൽ കുത്തിവെച്ച് തുടങ്ങി. ലോകാരോഗ്യ സംഘടനയുടെ പിന്തുണയില്ലാതെയാണ് റഷ്യയിൽ വാക്സിനേഷൻ ആരംഭിച്ചിട്ടുള്ളത്. അന്തിമ പരിശോധന കഴിയുന്നതിനു മുമ്പേ വാക്സിനേഷൻ ആരംഭിച്ചു എന്നാണ് ലോകാരോഗ്യസംഘടന ആരോപിക്കുന്നത്.

വാക്സിന്‍റെ ഫലപ്രാപ്തിയിൽ തികഞ്ഞ വിശ്വാസത്തോടെ റഷ്യൻ ഭരണകൂടം മുന്നോട്ടുപോകുന്നത്. റഷ്യൻ പ്രസിഡണ്ടിന്റെ മകൾ ആദ്യ ബാച്ചിൽ വാക്സിനേഷന് വിധേയമായവരുടെ കൂടെ ഉണ്ട്. പുട്ടിന്റെ ഈ നടപടി റഷ്യയ്ക്കും ലോകത്തിനും ആത്മവിശ്വാസം പകർന്നിരിക്കുകയാണ്.

റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന്‍റെ അനുമതിയാണ് വാക്സിൻ ഉള്ളത്. വാക്സിൻ സുരക്ഷിതമാണോ എന്നത് സംബന്ധിച്ച് അന്തിമ പരിശോധന നടന്നിട്ടില്ല. എന്നാൽ റഷ്യൻ വിദഗ്ധർ നടത്തിയ പരിശോധനയിൽ വാക്സിംഗ് സുരക്ഷിതമാണ് എന്ന ഉറപ്പിന്മേലാണ് ജനങ്ങളിൽ കുത്തിവെച്ച് തുടങ്ങിയിരിക്കുന്നത്.

മോസ്കോയിലെ ഗമലേയ ഇൻസ്റ്റിറ്റ്യൂട്ട് ആണ് വാക്സിൻ വികസിപ്പിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *