റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തമിഴ്നാട് ട്രാൻസ്‌പോർട്ട് ബസിൽ യാത്രക്കാരിയുടെ പണം കവർന്ന മൂന്ന് സ്ത്രീകളെ പിടികൂടി

March 29, 2025 - 5:43 am

നാഗർകോവില്‍: തിങ്കള്‍ച്ചന്തയില്‍ തമിഴ്നാട് ട്രാൻസ്‌പോർട്ട് ബസിലെ യാത്രക്കാരിയുടെ പണം കവർന്ന മൂന്ന് സ്ത്രീകളെ പിടികൂടി.ഒസൂർ സ്വദേശികളായ ലക്ഷ്മി,മല്ലിക,സംഗീത എന്നിവരാണ് പിടിയിലായത്.തിങ്കള്‍ച്ചന്തയില്‍ നിന്ന് നാഗർകോവിലിലേക്ക് പോകുന്ന ട്രാൻസ്‌പോർട്ട് ബസിലായിരുന്നു മോഷണം.

പ്രതി മല്ലികയെ യാത്രക്കാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു

പണം കവരുന്നത് കണ്ട മറ്റ് യാത്രക്കാർ മല്ലികയെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ഇരണിയല്‍ എസ്.ഐ മുത്തുകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് മറ്റ് രണ്ട് കൂട്ടുപ്രതികളെയും പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *