റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പുലിയെ കണ്ടതായുള്ള നാട്ടുകാരുടെ പരാതിയില്‍ കഴമ്പില്ലെന്ന് വനം വകുപ്പ്

March 29, 2025 - 5:00 am

മലയിൻകീഴ് : മുക്കംപാലമൂട് ചെറുകോട് പ്രദേശത്ത് പുലിയെ കണ്ടതായുള്ള നാട്ടുകാരുടെ പരാതിയില്‍ കഴമ്പില്ലെന്ന് തെളിയുന്ന സി.സി ടിവി ദൃശ്യം ലഭിച്ചു. കൂറ്റൻ കാട്ടുപൂച്ചയാണ് ദൃശ്യങ്ങളില്‍ കണ്ടത്.കഴിഞ്ഞ മൂന്നാഴ്ചയായി വിളപ്പില്‍ പഞ്ചായത്തിലുള്‍പ്പെട്ട കണ്ണംപള്ളി, വിളപ്പില്‍ശാല ഭാഗത്താണ് നാട്ടുകാർ പുലിയെ കണ്ടതായി പറയുന്നത്. ചിലയിടങ്ങളില്‍ നായ ഉള്‍പ്പെടെയുള്ള വളർത്തുമൃഗങ്ങളെ കാണാതായിട്ടുമുണ്ട്.

പുലി ഏതോ ജീവിയെ കടിച്ച്‌ തിന്നുന്നത് കണ്ടതായും തങ്കമണി

.അതേസമയം പ്രദേശവാസിയായ തങ്കമണി ഇപ്പോഴും പറയുന്നത് ശരീരത്തില്‍ പുള്ളിയുള്ള പുലിയെയാണ് കണ്ടതെന്നാണ്. വിളപ്പില്‍ശാല പരിധിയിലെ ഒരു മൊബൈല്‍ ടവറില്‍ പുലി ഏതോ ജീവിയെ കടിച്ച്‌ തിന്നുന്നത് കണ്ടതായും തങ്കമണി അധികൃതരോട് പറഞ്ഞിരുന്നു.
ഇന്നലെ (മാർച്ച്ഫോ 28)റസ്റ്റ് അധികൃതർ പുലിയെ കണ്ടുവെന്ന് പറയുന്ന രണ്ടിടത്ത് രണ്ട് ക്യാമറകള്‍ സ്ഥാപിച്ചു. മറ്റേതെങ്കിലും ജീവിയുടെ സാന്നിധ്യമുണ്ടോയെന്ന് വനം വകുപ്പ് അന്വേഷിക്കും.

സി.സി. ടിവിയിൽ കാട്ടുപൂച്ചയുടെ ദൃശ്യം ലഭിച്ചിരുന്നു.

മഞ്ചാടി ഗ്യാസ് ഗോഡൗണിന് സമീപത്തെ സി.സി. ടിവിയിലാണ് കാട്ടുപൂച്ചയുടെ ദൃശ്യം ലഭിച്ചത്. റിട്ടയേർഡ് അദ്ധ്യാപകൻ വേണുതോട്ടിൻകരയുടെ വീടിന് സമീപത്തും കാട്ടുപൂച്ചയെ കണ്ടിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *