വഖഫ് നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് മാർച്ച് 8ന് തുടക്കമാവും

വിജയവാഡ: .വഖഫ് നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധത്തിന് ഇന്ന് (മാർച്ച് 8). വിജയവാഡയില്‍ തുടക്കമാവും. നിയമഭേദഗതിക്കെതിരെ പ്രകടനവും സമ്മേളനവും നടക്കും. 13ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്റെ നേതൃത്വത്തിലാണ് പ്രക്ഷോഭം. .

ബില്ല് നിയമവിരുദ്ധമാണെന്ന്

ബിജെപിയുടെ അധികാരം ഉപയോഗിച്ച് ബില്‍ പാസാക്കാനുള്ള നീക്കത്തിനെതിരെയാണ് രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. ഭരണഘടനയുടെ ധാര്‍മികത പ്രകാരം ബില്ല് നിയമവിരുദ്ധമാണെന്നും മനുഷ്യത്വത്തിനെതിരായ ഈ നീക്കം മതസ്വാതന്ത്ര്യത്തിനും എതിരാണെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് സമരം.മത-രാഷ്ട്രീയ – സാമൂഹിക രംഗത്തെ നിരവധിപേര്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന ഫസലുര്‍റഹീം മുജദ്ദിദി വ്യക്തമാക്കി.

ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ എല്ലാവര്‍ക്കുമുണ്ട്

ഹിന്ദുക്കളെയും മുസ്‌ലിംകളെയും തമ്മിലടിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ എല്ലാവര്‍ക്കുമുണ്ടെന്നും വ്യക്തിനിയമ ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →