റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുണ്ടക്കൈ ഇന്ത്യയില്‍ അല്ലേയെന്നും സംശയിച്ചു പോവുകയാണെന്ന് ദുരന്തബാധിതരുടെ സംഘടനയായ ജനശബ്ദം അക്ഷന്‍ കമ്മിറ്റി

February 1, 2025 - 6:39 pm

വയനാട് : കേന്ദ്ര ബജറ്റില്‍ വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതരെ അവഗണിച്ചതായി ദുരന്തബാധിതരുടെ സംഘടന. ബജറ്റില്‍ സഹായം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും മുണ്ടക്കൈ ഇന്ത്യയില്‍ അല്ലേയെന്നും സംശയിച്ചു പോവുകയാണെന്നും ദുരന്തബാധിതരുടെ സംഘടനയായ ജനശബ്ദം അക്ഷന്‍ കമ്മിറ്റി പ്രതികരിച്ചു. ദുരന്ത ബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഒരു നടപടിയും ഉണ്ടാകാത്തതില്‍ കടുത്ത നിരാശയുണ്ടെന്നും ജനശബ്ദം ആക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു.

പ്രധാനമന്ത്രി കൂടെയുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്

ദുരന്ത ബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഒരു നടപടിയും ഉണ്ടാകാത്തതില്‍ കടുത്ത നിരാശയുണ്ട്. ഒരു നാടും നാട്ടുകാരും വഴിയാധാരമായിട്ട് 180 ദിവസം കഴിഞ്ഞു. പ്രധാനമന്ത്രി കൂടെയുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും ജകേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച്‌ ജനശബ്ദം ആക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു.

പരമാവധി അവഗണിക്കുമെന്നുമുള്ളതിന്റെ കൃത്യമായ സൂചനയാണ് ബജറ്റ്.

ന്യായമായതും ഏറ്റവും അടിയന്തിരമായതുമായ ആവശ്യങ്ങളാണ് സംസ്ഥാനം കേന്ദ്രത്തിന്റെ മുന്നില്‍ വച്ചത്. വയനാട്, വിഴിഞ്ഞം തുറമുഖം അടക്കം കേന്ദ്രത്തിന്റെ കാര്യമായ സഹായം വേണ്ട മേഖലകള്‍ കൂടി കണക്കിലെടുത്താണ് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടത്. അക്കാര്യങ്ങളിലൊന്നും പരാമര്‍ശം പോലുമില്ല. കേരളത്തോടുള്ള രാഷ്ട്രീയമായ എതിര്‍പ്പിന്റെ ഭാഗമായ അവകാശ നിഷേധം തുടരുമെന്നും പരമാവധി അവഗണിക്കുമെന്നുമുള്ള കൃത്യമായ സൂചനയാണ് ബജറ്റ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *