ഇടുക്കി: ജില്ലയിലെ എട്ടു വില്ലേജുകള്‍ക്കു മാത്രമായി സര്‍ക്കാര്‍ ഇറക്കിയിരുന്ന ഉത്തരവ് കേരളം മുഴുവന്‍ ബാധകമാക്കണമെന്ന് ഹൈക്കോടതി. കാര്‍ഷികാവശ്യ ങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് കോടതി നേരത്തേതന്നെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി ജില്ലയിലെ മൂന്നാര്‍ ഉള്‍പ്പടെയുള്ള എട്ടുവില്ലേജുകള്കള്ക്കായി 2019 ആഗസ്റ്റ് 22 ന് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. ഭൂമിയുടെ പട്ടയത്തില്‍ പറഞ്ഞിട്ടുളള വ്യവസ്ഥകള്‍ പ്രകാരം വില്ലേജ് ഓഫീസര്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമേ കെട്ടിട നിര്‍മ്മിതികള്‍ക്ക് അനുമതി നല്‍കാവൂ എന്ന ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് നടപ്പാക്കത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ഏതെങ്കിലും ഭൂമിയില്‍ കെട്ടിട നിര്‍മ്മാണത്തിന് അനുമതി തേടി വ്യക്തികള്‍ സമീപിച്ചാല്‍ പ്രസ്തുത ഭൂമി പതിവ് ചട്ട പ്ര കാരം കൈമാറിയ കൃഷിഭൂമിയാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമേ അനുമതി നല്‍കാവൂ എന്നാണ് ഉത്തരവ്.

