Tag
ന്യൂസ് ഡെസ്ക്

ക്വാഡ്‌ ഉച്ചകോടി-2024 യു.എസ്സിലെ ഡെലവെയറില്‍

September 13, 2024 - 7:00 am

ന്യൂഡല്‍ഹി: നാലാമത്‌ ക്വാഡ്‌ ഉച്ചകോടി യു.എസ്സിലെ ഡെലവെയറില്‍ 2024 സെപ്‌റ്റംബര്‍ 21ന്‌ നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കന്‍ പ്രസിഡന്റ്‌ ജോ ബൈഡന്‍, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്‌, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവര്‍ പങ്കെടുക്കും. ……

ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ കൂട്ടായ്‌മയാണ്‌ ക്വാഡ്‌ അഥവാ ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ്‌. ഇന്ത്യപസഫിക്‌ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, രാജ്യങ്ങള്‍ക്കിടയിലെ നയതന്ത്രബന്ധം ശക്തിപ്പെടുത്തല്‍, ആരോ?ഗ്യസുരക്ഷ, കാലാവസ്‌ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങള്‍ യോ?ഗത്തില്‍ ചര്‍ച്ചയാകും..2023 മെയ്‌ 20ന്‌ ജപ്പാനിലെ ഹിരോഷിമയില്‍ നടന്ന ക്വാഡിന്റെ മൂന്നാമത്‌ .ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *