തിരുവനന്തപുരം : ഇന്നലെ അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ മൃതദേഹം എയിംസ് മോര്‍ച്ചറിയിലേക്കു മാറ്റി. സെപ്‌തംബര്‍ 13ന് വസന്ത്‌കുഞ്‌ജിലെ വീട്ടില്‍ എത്തിക്കും. 14നു രാവിലെ എകെജി സെന്ററില്‍ പൊതുദര്‍ശനം. വൈകുന്നേരം മൂന്നുമണിയോടെ ഭൗതിക ശരീരം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി വിട്ടുനല്‍കും. ശ്വാസകോശ അണുബാധയെ തുടര്‍ന്നു ഡല്‍ഹി എയിംസില്‍ ചികിത്സയിലിക്കെ സെപ്‌തംബര്‍ 12 ന് വൈകിട്ട് മൂന്നരയോടെയായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ അന്ത്യം.
യച്ചൂരിയുടെ ഓര്‍മകളുമായി എകെജി സെന്റര്‍
പ്രിയസഖാവിന്റെ വിയോഗ വാര്‍ത്ത അറിഞ്ഞു നിരവധി നേതാക്കളാണ് . ഏകെജി സെന്ററിലേക്ക് എത്തിച്ചേര്‍ന്നത്. സിപിഎം ജനറല്‍ സെക്രട്ടറിയുടെ ചിത്രത്തില്‍ നേതാക്കള്‍ പുഷ്‌പാര്‍ച്ചന നടത്തി. വിയോഗവാര്‍ത്തയറിഞ്ഞു പാര്‍ട്ടി പതാക താഴ്‌ത്തിക്കെട്ടി. പാര്‍ട്ടിയുടെ നേതൃപരമായ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കാന്‍ കേരളത്തിലെത്തിയപ്പോഴൊക്കെ സീതാറാം യച്ചൂരി ഏകെജി സെന്ററിലെത്തിയിരുന്നു. 32 വര്‍ഷമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായി പ്രവര്‍ത്തിക്കുന്ന യച്ചൂരി 2015 ലാണ് ജനറല്‍ സെക്രട്ടറി പദവിയിലേക്കെത്തിയത്. 2005 മുതല്‍ 2017 വരെ ബംഗാളില്‍നിന്നുള്ള രാജ്യസഭാംഗമായിരുന്നു.
യച്ചൂരിയുടെ കുടുംബം
വൈദേഹി ബ്രാഹ്മണരായ സര്‍വേശ്വര സോമയാജലു യച്ചൂരിയുടെയും കല്‍പകത്തിന്റെയും മകനായി 1952 ഓഗസ്‌റ്റ് 12ന് ചെന്നൈയിലാണ് യച്ചൂരി സീതാരാമ റാവു ജനിച്ചത്.അച്ഛന്റെ അച്ഛന്‍ യച്ചൂരി സീതാരാമ റാവു ആന്ധ്രയിലെ കിഴക്കന്‍ ഗോദാവരിയില്‍ തഹസില്‍ദാരായിരുന്നു. അമ്മയുടെ അച്ഛന്‍ കന്ധ ഭീമ ശങ്കരറാം ചെന്നൈയില്‍ നിയമം പഠിച്ച്, മദ്രാസ് ഹൈക്കോടതിയില്‍ അഭിഭാഷകനായി, പിന്നീട് ആന്ധ്ര ഹൈക്കോടതിയില്‍ ജഡ്‌ജിയും. ഗുണ്ടൂരില്‍ പ്രവര്‍ത്തിച്ച ഹൈക്കോടതി പിന്നീടു ഹൈദരാബാദിലേക്കു മാറി. അങ്ങനെ ഹൈദരാബാദിലെ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ആന്ധ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനില്‍ എന്‍ജിനീയറായിരുന്ന അച്ഛന്റെ സ്‌ഥലംമാറ്റങ്ങള്‍ക്കൊപ്പം യച്ചൂരിയുടെ സ്‌കൂളുകളും മാറി; വിജയവാഡയില്‍ റെയില്‍വേ സ്‌കൂളിലും വീണ്ടും ഹൈദരാബാദിലെ ഓള്‍ സെയിന്റ്‌സ് സ്‌കൂളിലും. യച്ചൂരി ഹൈദരാബാദിലെ നൈസാം കോളജില്‍ ഒന്നാം വര്‍ഷ പിയുസിക്കു പഠിക്കുമ്പോഴാണു തെലങ്കാന പ്രക്ഷോഭം സജീവമാകുന്നത്. 1967-68 ല്‍. ഒരു വര്‍ഷത്തെ പഠനം പ്രക്ഷോഭത്തില്‍ മുങ്ങി. പിന്നാലെ അച്ഛനു ഡല്‍ഹിയിലേക്കു സ്‌ഥലംമാറ്റം. അവിടെ പ്രസിഡന്റ്‌സ് എസ്‌റ്റേറ്റ് സ്‌കൂളില്‍ ഒരു വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി കോഴ്‌സില്‍ ശാസ്‌ത്ര വിഷയങ്ങള്‍ പഠിച്ചു,
പേരിന്റെ വാലറ്റത്തുനിന്നു ജാതി മുറിച്ചുമാറ്റാമെന്നു തീരുമാനിച്ച് സീതാറാം യച്ചൂരിയായത് സുന്ദര രാമ റെഡ്ഡിയില്‍നിന്നു പി. സുന്ദരയ്യയായി മാറിയ സിപിഎമ്മിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയെ മാതൃകയാക്കിയാണ്. സുന്ദരയ്യക്കുശേഷം ആന്ധ്രയില്‍നിന്നു സിപിഎം ജനറല്‍ സെക്രട്ടറിയായ നേതാവാണ് യച്ചൂരി.
നേതാക്കള്‍ അനുശോചിച്ചു.
ഇടതുപക്ഷത്തെ നയിക്കുന്ന വെളിച്ചമായിരുന്നു സീതാറാം യെച്ചൂരിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. . മികച്ച പാര്‍ലമെന്റേറിയനായി അടയാളപ്പെടുത്തിയ വ്യക്തിയായിരുന്നു യച്ചൂരിയെന്നും പ്രധാനമന്ത്രി പറഞ്ഞു
യുവതലമുറ നേതാക്കളുമായി വലിയ ബന്ധം സീതാറാം യച്ചൂരി വച്ചുപുലര്‍ത്തിയെന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകതയെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പല പ്രസംഗങ്ങളിലും അദ്ദേഹത്തിന്റെ പരിഭാഷകനായി പ്രവര്‍ത്തിച്ച കാര്യം റിയാസ് അനുസ്‌മരിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബേപ്പൂരില്‍ എത്തിയപ്പോള്‍ പ്രസംഗം തുടങ്ങിയതു തന്നെ എന്റെ പ്രസംഗ പരിഭാഷകനു വോട്ട് ചോദിച്ചാണ് ഞാന്‍ എത്തിയതെന്നു പറഞ്ഞാണെന്നും മുഹമ്മദ് റിയാസ് ഓര്‍മിച്ചു.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിര്യാണം പാര്‍ട്ടിക്കും രാജ്യത്തിനും വലിയ ,നിലനിര്‍ത്താന്‍ സിപിഎമ്മും സിപിെഎയും യോജിച്ച് പ്രവര്‍ത്തിച്ചു. ഞങ്ങള്‍ രണ്ടുപേരും പാര്‍ലമെന്റിലുണ്ടായിരുന്നു. യച്ചൂരി മികച്ച പാര്‍ലമെന്റേററിയനായിരുന്നെന്നും ഡി.രാജ പറഞ്ഞു.
സീതാറാം യച്ചൂരിയുടെ വിയോഗം വലിയ നഷ്ടമാണെന്ന് ഐഎസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. രാഷ്ട്രീയത്തിന്റെ കഠിനമായ ലോകത്തേക്ക് സൗമ്യത കൊണ്ടുവന്ന നേതാവായിരുന്നു സീതാറാം യച്ചൂരിയെന്നും പ്രിയങ്ക പറഞ്ഞു. ദേശീയ രാഷ്ട്രീയത്തിന് സീതാറാം യച്ചൂരിയുടെ വിയോഗം വലിയ നഷ്ടമാണെന്നാണു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞത്.
മതേതരചേരിയുടെ ശക്തമായ സാന്നിധ്യമായി, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സൗമ്യതയുടെ മുഖമായിരുന്നു യച്ചൂരിയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കലര്‍പ്പില്ലാത്ത ആശയവ്യക്തയോടെ ജാധിപത്യ, മതേതര മൂല്യങ്ങള്‍ക്കായി നിലകൊണ്ട പൊതുപ്രവര്‍ത്തകനായിരുന്നു. പ്രത്യയശാസ്‌ത്ര ബോധത്തില്‍ ഉറച്ച് നിന്നു കൊണ്ട് വര്‍ഗീയ ഫാസിസത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടമായിരുന്നു യച്ചൂരിയെന്ന നേതാവിന്റെ രാഷ്ട്രീയ ജീവിതമെന്നും കെ.സുധാകരന്‍ പറഞ്ഞു
സീമ ചിസ്‌തിയാണ് ഭാര്യ. ഇന്ദ്രാണി മജുംദാറാണ് ആദ്യ ഭാര്യ. മക്കള്‍: പരേതനായ ആശിഷ് യച്ചൂരി, അഖില യച്ചൂരി.. .